ലോക നന്മയ്ക്ക് ഹിലരി ക്ലിന്റൺ പ്രസിഡന്റാകണം: ക്യാപ്റ്റൻ രാജു ഫിലിപ്പ്
Saturday, November 5, 2016 2:30 AM IST
ന്യൂയോർക്ക്: ലോകം ഉറ്റുനോക്കുന്ന 2016–ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രമാണുള്ളത്. തുടക്കത്തിൽ വളരെ തണുപ്പനായിരുന്ന തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചത് അവസാനഘട്ടത്തിൽ മാത്രമാണ്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇന്നുവരെ കാണാതിരുന്ന നിസംഗ മനോഭാവമായിരുന്നു പൊതുജനങ്ങൾക്ക് ഇരു സ്‌ഥാനാർത്ഥികളോടും ഉണ്ടായിരുന്നത്. ശക്‌തമായ കാമ്പയിനിലൂടെ ഉജ്വലമായ വിജയമാണ് ഡമോക്രാറ്റിക് പാർട്ടിയുടെ സ്‌ഥാനാർത്ഥിയും വിദേശകാര്യ സെക്രട്ടറിയും, മുൻ പ്രഥമ വനിതയുമായ ഹിലരി നേടിയെടുത്തത്. ദീർഘനാളത്തെ രാഷ്ട്രീയ പ്രവർത്തനങ്ങളും, വലിയ ഉത്തരവാദിത്വമുള്ള സ്‌ഥാനങ്ങളിലെ പരിചയ സമ്പന്നതയും കൈമുതലായുള്ള ഹിലരി പാർട്ടിയുടെ സർവസമ്മത സ്‌ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.

വലിയ രാഷ്ട്രീയ പ്രവർത്തന പരിചയം ഒന്നുമില്ലാത്ത ട്രമ്പിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്‌ഥാനാർത്ഥിപദം ലഭിച്ചതുതന്നെ അത്ഭുതമാണ്. അറിയപ്പെടുന്ന ബിസനസുകാരൻ എന്നതിലുപരി ഔദ്യോഗിക സ്‌ഥാനങ്ങൾ വഹിച്ചും. പൊതുജന സേവന പ്രവർത്തനം നടത്തിയിട്ടുള്ള പരിചയം ഒന്നുമില്ലാത്ത വ്യക്‌തി പാർട്ടിയുടെ സ്‌ഥാനാർത്ഥിയായതിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പാണുള്ളത്. പാർട്ടി അംഗങ്ങളായ മുൻ അമേരിക്കൻ പ്രസിഡന്റുമാർ വരെ പരസ്യമായി തങ്ങൾക്കുള്ള അതൃപ്തി രേഖപ്പെടുത്തി കഴിഞ്ഞു. തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ച പോലെ അമേരിക്കയ്ക്ക് പുതിയ ദിശാബോധം നൽകുമെന്നാണ് ട്രമ്പിന്റെ വാഗ്ദാനം. റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത പ്രഹരം ഏല്പിച്ച വ്യക്‌തി, സ്വന്തം ബിസിനസിൽ തന്നെ വൻ നഷ്ടത്തോടൊപ്പം ആമിസൃൗുേ്യെ–യിലൂടെയും, ഫെഡറൽ ടാക്സ് വെട്ടിപ്പ് നടത്തുകയും ചെയ്ത ആൾ എന്ന പരാതിയും ആക്ഷേപവും പേറിയാണ് ട്രമ്പ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

എട്ടുവർഷം മുമ്പു തകർച്ചയുടെ വക്കിലായിരുന്ന അമേരിക്കയുടെ പ്രസിഡന്റായി ബറാക്ക് ഒബാമ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വെല്ലുവിളികൾ ഏറെയായിരുന്നു. സാമ്പത്തിക രംഗവും തൊഴിൽ മേഖലയും വളർച്ച നേടി. ഇൻഷ്വറൻസ് രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഒബാമ കെയർ കൊണ്ടുണ്ടായത്. വിദേശ നയരൂപീകരണത്തിലും, ഭരണ പരിചയത്തിലും നിപുണയായ ഹിലരി ക്ലിന്റൺ തെരഞ്ഞെടുക്കപ്പെടേണ്ടത് അമേരിക്കയുടെ യശസ് ഉയർന്നു നിൽക്കുന്നതിനും, ജാതി മത വിദ്വേഷത്തിനും വിവേചനത്തിനും എതിരായും, സർവ്വോപരി മാനുഷിക മൂല്യങ്ങൾക്ക് വിലകൽപിക്കുന്ന ഒരു രാജ്യമായി എന്നത്തേയും പോലെ വരും നാളുകളിലും നിലനിൽക്കുന്നതിൽ കരുത്തുറ്റ നേതൃത്വം നൽകുന്ന ഹിലരി ക്ലിന്റൺ നമ്മുടെ അടുത്ത പ്രസിഡന്റാവട്ടെ എന്നും ക്യാപ്റ്റൻ രാജു ഫിലിപ്പ് പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം