ഏറ്റുമാനൂർ റോട്ടറി ക്ലബ് അംഗങ്ങൾക്ക് ഡാളസിൽ സ്വീകരണം
Friday, November 4, 2016 8:06 AM IST
മക്കനി (ഡാളസ്): ഏറ്റുമാനൂർ റോട്ടറി ക്ലബ് പ്രസിഡന്റ് സണ്ണി ചിറയിലിന്റെ നേതൃത്വത്തിൽ അമേരിക്കൻ സന്ദർശനത്തിനെത്തിചേർന്ന റോട്ടറിയൻസിന് ഡാളസ് മക്കിനി റോട്ടറി ക്ലബ് അംഗങ്ങൾ സ്വീകരണം നൽകി.

മക്കനി റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് തിയോഫിൻ ചാമക്കാലായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡാനി കിസ്റ്റർ, തിയോഫിൻ ചാമക്കാല, സണ്ണി ചിറയിൽ എന്നിവർ പ്രസംഗിച്ചു.

സെന്റ് ജോസഫ്സ് സിസ്റ്റേഴ്സിന്റെ കൈപ്പുഴയിലുള്ള സെന്റ് തോമസ് അഭയ കേന്ദ്ര പ്രവർത്തനങ്ങൾക്ക് ഇരു റോട്ടറി ക്ലബുകളും സഹകരിച്ച് ധനസഹായം ചെയ്യുവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് തിയോഫിൻ പറഞ്ഞു. നേരത്തെ റോട്ടറി ക്ലബ് ഭരണഘടന അനുസരിച്ച് ഇരു ക്ലബുകളും പരസ്പരം ഫ്ളാഗുകൾ കൈമാറി. നോർത്ത് ടെക്സസിലെ പ്രമുഖ വ്യവസായികളായ ബോബ് ആൻഡ് ബാർബ ടോംസ് തയാറാക്കിയ ഡിന്നറും അരങ്ങേറി.

റിപ്പോർട്ട്: പി.പി. ചെറിയാൻ