സാഹിത്യ സല്ലാപം ‘ഈ മനോഹര തീരത്ത്’ നവംബർ എട്ടിന്
Friday, November 4, 2016 7:59 AM IST
ഡാളസ്: നൂറ്റിയെട്ടാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നവംബർ എട്ടിന് (ചൊവ്വ) നടക്കും. ‘ഈ മനോഹര തീരത്ത്’ എന്ന പേരിൽ നടക്കുന്ന സല്ലാപം നയിക്കുന്നത് അമേരിക്കയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് വ്യക്‌തിമുദ്ര പതിപ്പിച്ച മനോഹർ തോമസ് ആണ്. സല്ലാപത്തിൽ പങ്കെടുക്കുവാനും മനോഹർ തോമസിനോടൊപ്പം അമേരിക്കയിലെ കലാ സാഹിത്യ സാംസ്കാരിക രാഷ്ര്‌ടീയ മേഖലകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കുവാനും സാഹിത്യ സല്ലാപത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഒക്ടോബർ ഒന്നിന് സംഘടിപ്പിച്ച നൂറ്റിയേഴാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ഔസേപ്പറമ്പിലച്ചനോടൊപ്പം ആയിരുന്നു. ഒരു റോമൻ കത്തോലിക്കാ പുരോഹിതനായ ഡോ. ഔസേപ്പറമ്പിൽ ദൈവശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ഉന്നത ബിരുദധാരിയായ ഒരു സംസ്കൃത പണ്ഡിതനാണ്. മനുഷ്യജീവിതവും മതവും ദൈവ വിശ്വാസവും അന്ധവിശ്വാസങ്ങളും സംബന്ധിച്ചുള്ള വിപ്ലവകരമായ പല ആശയങ്ങളും അദ്ദേഹം പ്രബന്ധത്തിലൂടെ അവതരിപ്പിച്ചു. ചോദ്യോത്തരവേളയും സജീവവും വിജ്‌ഞാനപ്രദവുമായിരുന്നു.

കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്‌ഥാനക്കാരുടെ ജിഹ്വയായ ‘സത്യജ്വാല’ മാസികയുടെ എഡിറ്റർ ജോർജ് മൂലേച്ചാലിൽ, മാത്യു നെല്ലിക്കുന്ന്, ജോസഫ് പൊന്നോലി, ജോൺ കൂന്തറ, ഡോ. രാജൻ മാർക്കോസ്, ഡോ. മോഹൻ മേനോൻ, ഡോ. ജയിസ് ജേക്കബ്, മാർട്ടിൻ ജോസഫ്, ഏബ്രഹാം മാത്യു, നെബു കുര്യാക്കോസ്, വർഗീസ് സ്കറിയ, തോമസ് ഫിലിപ്പ് റാന്നി, ജേക്കബ് കോര ന്യൂപോർട്ട്, മോളി ആൻഡ്രൂസ്, മോൻസി മാത്യു, കുരുവിള ജോർജ്, ജോസുകുട്ടി നോർത്ത് കരോളൈന, അബ്ദുൾ പുന്നയൂർക്കുളം, ജോർജ് വർഗീസ്, ജേക്കബ് തോമസ്, വർഗീസ് ഏബ്രഹാം, മാത്യു സ്റ്റീഫൻ, പി.പി. ചെറിയാൻ, സി. ആൻഡ്രൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

സാഹിത്യ സല്ലാപത്തിൽ പങ്കെടുക്കുവാൻ രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും 18572320476 കോഡ് 365923 എന്ന ടെലിഫോൺ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. jain@mundackal.com, internationalmalayalam@gmail.com എന്ന ഇമെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്.

വിവരങ്ങൾക്ക്: 8133893395, 4696203269.