പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ നാല്, അഞ്ച്, ആറ് തീയതികളിൽ
Friday, November 4, 2016 7:59 AM IST
ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുന്നാളിന് നവംബർ നാല്, അഞ്ച്, ആറ് (വെള്ളി, ശനി, ഞായർ) തീയതികളിൽ ആചരിക്കുന്നു. ശുശ്രൂഷകൾക്ക് ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് മുഖ്യ കാർമികത്വം വഹിക്കും.

വൈകുന്നേരം 6.30ന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബാന എന്നിവ നടക്കും. ശനി രാവിലെ 10ന് നടക്കുന്ന ബൈബിൾ ക്ലാസിന് യാക്കോബ് മാർ ഏലിയാസ് നേതൃത്വം നൽകും. വൈകുന്നേരം 6.30 ന് സന്ധ്യാ നമസ്കാരം, വിവിധ സ്‌ഥലങ്ങളിൽ നിന്ന് എത്തുന്ന പദയാത്രികർക്കു സ്വീകരണം, വചന ശുശ്രൂഷ, റാസ, ആശിർവാദം, സ്നേഹ വിരുന്ന് എന്നിവ നടക്കും. ഞായർ വൈകുന്നേരം 6.30 ന് സന്ധ്യാ നമസ്കാരം. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനക്ക് യാക്കോബ് മാർ ഏലിയാസ് മുഖ്യകാർമികത്വം വഹിക്കും. ആശിർവാദം, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കുമെന്ന് വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലെനി ചാക്കോ, ഇടവക ട്രസ്റ്റി ഡി.വൈ. ജോൺസൺ, സെക്രട്ടറി ബാബുജി ജോർജ് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: 04 337 11 22.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള