മദർ തെരേസയെ വിശുദ്ധയുടെ പദവിയിലേക്ക് ഉയർത്തിയതിന്റെ ആഘോഷം സിൻസിനാറ്റിയിൽ
Friday, November 4, 2016 4:40 AM IST
സിൻസിനാറ്റി: സിൻസിനാറ്റി സെന്റ് ചാവറ കാത്തോലിക്കാ മിഷനിൽ വിശുദ്ധ മദർ തെരേസയെ വിശുദ്ധയുടെ പദവിയിലേക്ക് ഉയർത്തിയത് ഭക്‌തിനിർഭരമായി ആഘോഷിച്ചു. ഒക്ടോബർ 30നു ഫാദർ ജോൺസൺ തെക്കൂടൻ സിഎംഐയുടെ മുഖ്യ കാർമികത്വത്തിലും മിഷൻ ഡയറക്ടർ ഫാ. സിജു അഴകത്ത് എംഎസ്ജെ, ഫാദർ ഡൊമിനിക് എസ്.ജെ എന്നിവരുടെ സഹകാർമ്മികത്വത്തിലും നടന്ന ആഘോഷപൂർവ്വമായ പാട്ടുകുർബാന അനേകം മലയാളികൾക്കും പ്രത്യേകം ക്ഷണിക്കപ്പെട്ട അമേരിക്കക്കാർക്കും ദൈവാനുഭവം നൽകുന്നതായിരുന്നു. കുഞ്ഞുങ്ങളുടെ ഇംഗ്ലീഷ് കൊയർ പ്രത്യേകം ശ്രദ്ധേയമായി.

കുർബാനയ്ക്കുശേഷം നടന്ന "The Person and Message of Mother Teresa today" എന്ന സിമ്പോസിയത്തിൽ അഞ്ചോളം പ്രബന്ധങ്ങൾ അവതരിക്കപ്പെട്ടു. മിഷൻ ഡയറക്ടർ ഫാ. സിജു ജോർജ് എംഎസ്ടി സ്വാഗതവും ആമുഖ പ്രഭാഷണവും നടത്തി. ഷെറിൻ പുത്തൻപുരക്കൽ, സുദീപ് തോമസ്, സെബാസ്റ്റ്യൻ ജോസഫ്, Tony Sitiertiz (Director, Catholic Social Action, Archdiocese of Cincinnati), Mike Gable (Mission Office Director, Archdiocese of Cincinnati) തുടങ്ങിയവർ മദർ തെരേസയെപ്പറ്റി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സിമ്പോസിയം വളരെ വിജ്‌ഞാനപ്രദവും ചിന്തോദ്വീപകവും ആയിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെടുകയുണ്ടായി. തദവസരത്തിൽ സിൻസിനാറ്റി മേഖലയിൽ പ്രേഷിത പ്രവർത്തനം നടത്തുന്ന സിസ്റ്റർ ഫ്രാൻസിസിനെ ഭാരതീയ ആചാര പ്രകാരം പൊന്നാട അണിയിച്ച് ആദരിച്ചു. ഇവയോടൊപ്പം കുട്ടികളുടെ ചിത്രരചന മത്സരവും, ബൈബിൾ നാമങ്ങളുടെ പ്രദർശനവും ചേർന്ന് ഹല്ലോവീന്നിനു പകരം ഹോളിവീൻ അനുഭവം നല്കുന്നതായിരിക്കുന്നെന്ന് ഏവരും അഭിപ്രായപ്പെട്ടു. സുദീപ് തോമസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം