ജിദ്ദ നവോദയ വടംവലി മത്സരം സംഘടിപ്പിച്ചു
Thursday, November 3, 2016 7:47 AM IST
ജിദ്ദ: ജിദ്ദ നവോദയയുടെ കീഴിലുള്ള ഷറഫിയ ഈസ്റ്റ് യൂണിറ്റ് വടംവലി മത്സരം സംഘടിപ്പിച്ചു. രണ്ടു ഘട്ടങ്ങളായി നടന്ന വാശിയേറിയ ഫൈനലിൽ മലപ്പുറം കാളികാവ് സ്വദേശികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള കസവ് ബി ടീം ഒന്നാം സ്‌ഥാനവും ജേതാക്കൾക്കുള്ള ട്രോഫിയും ആടിനെയും സ്വന്തമാക്കി. ഇതേ കുട്ടായ്മയുടെ കസവ് എ ടീമിനാണ് രണ്ടാം സ്‌ഥാനം.

പ്രവാസികൾക്കിടയിൽ മാനസികമായ ഉല്ലാസത്തിന് ഉത്തരം സ്പോട്സ് പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ