‘ഭോപാൽ സംഭവം ഭരണകൂട ഭീകരതയുടെ പ്രകടമായ തെളിവ്’
Thursday, November 3, 2016 7:44 AM IST
ജിദ്ദ: ഭോപാലിൽ ജയിൽചാടിയെന്നാരോപിച്ച് എട്ട് യുവാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ പോലീസ് നടപടി സ്വന്തം പൗരൻമാർക്കെതിരേയുള്ള ഭരണകൂട ഭീകരതയുടെ പ്രകടമായ തെളിവാണെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസ് ഉദ്യോഗസ്‌ഥർക്കെതിരേ ശക്‌തമായ നടപടിയെടുക്കണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

രാജ്യത്തെ അസ്‌ഥിരപ്പെടുത്തുകയും പൗരൻമാരിൽ അരക്ഷിതാവസ്‌ഥ രൂപപ്പെടുത്തുകയും ചെയ്യുന്ന ഫാസിസ്റ്റുകൾക്കെതിരേ ശക്‌തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണം. ഫാസിസത്തിനെതിരേ നിതാന്ത ജാഗ്രത പുലർത്തുകയെന്ന ലക്ഷ്യത്തോടെ ദേശീയ വ്യാപകമായി പ്രക്ഷോഭം നടത്താനുള്ള എസ്ഡിപിഐയുടെ ശ്രമങ്ങൾക്ക് സോഷ്യൽ ഫോറം പരിപൂർണ പിന്തുണ നൽകുമെന്നും കമ്മിറ്റി അറിയിച്ചു.

പ്രസിഡന്റ് അഷ്റഫ് മൊറയൂർ അധ്യക്ഷത വഹിച്ചു. ഇ.എം. അബ്ദുള്ള, ഇഖ്ബാൽ ചെമ്പൻ, ഫയാസ് അഹമ്മദ് ചെന്നൈ, എൻജിനിയർ അൽഅമാൻ, ഹുസൈൻ ജോക്കട്ട, ഹാരിസ് മംഗലാപുരം, സയിദ് അലി കോൽക്കത്ത, സാജിദ് അലി തെലങ്കാന, മുജാഹിദ് പാഷ ബംഗളുരു എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ