കേരളോത്സവം നവംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ
Thursday, November 3, 2016 7:44 AM IST
അബുദാബി: കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കേരളോത്സവം നവംബർ മൂന്ന്, നാല്, അഞ്ച് (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടക്കും. വിവിധ കലാപരിപാടികൾ, ഭക്ഷണ സ്റ്റാളുകൾ, വാണിജ്യ സ്റ്റാളുകൾ, വിനോദ സ്റ്റാളുകൾ, മെഡിക്കൽ ക്യാമ്പ് തുടങ്ങിയവ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ അരങ്ങേറും. ശനി രാത്രി നടക്കുന്ന പ്രവേശന കൂപ്പൺ നറുക്കെടുപ്പിലൂടെ കാറും സ്വർണനാണയങ്ങളുമടക്കം 101 സമ്മാനങ്ങൾ നൽകും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള