രാജാ കൃഷ്ണമൂർത്തിക്ക് ഫോമായുടെ ആദരം
Thursday, November 3, 2016 7:40 AM IST
ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയ രംഗത്ത് തനതായ സ്‌ഥാനമുറപ്പിച്ച് നവംബർ എട്ടിന് നടക്കുന്ന ഇലക്ഷനിൽ കോൺഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യക്കാരുടെ അഭിമാനമായ രാജാ കൃഷ്ണമൂർത്തിക്ക് ഫോമാ ആദരം അർപ്പിച്ചു.

ഇന്ത്യൻ കുടിയേറ്റക്കാരുടെ മകനായ ഇല്ലിനോയിൽ വളർന്ന രാജാ ഇന്ത്യക്കാരുടെ ജനകീയ സംരംഭങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ്. സാമൂഹിക ക്ഷേമത്തിനായിട്ടുള്ള വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുവാൻ രാജാ മുൻകൈ എടുത്തിട്ടുണ്ട്.

ഫോമായുടെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന രാജാ കൃഷ്ണമൂർത്തിയെ അറ്റോർണി ജിമ്മി വാച്ചാച്ചിറ പരിചയപ്പെടുത്തി. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി മോളോപറമ്പിൽ, ട്രഷറർ ജോസി കുരിശുങ്കൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.

അമേരിക്കൻ രാഷ്ട്രീയ മുഖ്യധാരായിലേക്ക് കൂടുതൽ യുവജനങ്ങൾ കടന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചടങ്ങിൽ സംസാരിച്ച രാജാ ഫോമായുടെ പ്രവർത്തനങ്ങളിലും തന്റെ പിന്തുണ ഉണ്ടാവുമെന്നും അറിയിച്ചു.

റിപ്പോർട്ട്: വിനോദ് ഡേവിഡ് കൊണ്ടൂർ