മുഹമ്മദ് അബ്ദുള്ള അൽ അജ്ലാൻ പുതിയ സൗദി ധനമന്ത്രി
Thursday, November 3, 2016 7:38 AM IST
ദമാം: സാമ്പത്തിക വിദഗ്ധനായ മുഹമ്മദ് അബ്ദുള്ള അൽ അജ്ലാനെ രാജ്യത്തിന്റെ പുതിയ ധനമന്ത്രിയായി നിയമിച്ച് സൗദി രാജാവ് സൽമാൻ ഉത്തരവിറക്കി.

രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്കു നയിക്കുന്നതോടപ്പം സൗദി വിഷൻ 2030 യാഥാർഥ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് നിയുക്‌ത ധനമന്ത്രി അൽ അജ്ലാൻ പറഞ്ഞു.

ഇന്ധന വിലയിടിവ് മൂലമുള്ള സാമ്പത്തികമാന്ദ്യം നേരിടുന്നതിനുള്ള നടപടികളായിരിക്കും നിയുക്‌ത ധനമന്ത്രിയുടെ ആദ്യ ദൗത്യമെന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്.

നിലവിൽ ധനമന്ത്രിയായിരുന്ന ഡോ. ഇബ്രാഹിം അൽ അസാഫ് മന്ത്രി സഭാംഗമായി തുടുരും. ധനകാര്യ വകുപ്പിൽ 21 വർഷത്തെ സേവനത്തിനുശേഷമാണ് അദ്ദേഹം സ്‌ഥാനം ഒഴിയുന്നത്.

സൗദി ഫുഡ് ആന്റ ഡ്രഗ് അതോറിറ്റി, കടൽ വെള്ള ശുദ്ധീകരണ കോർപറേഷൻ, സൗദി റയിൽവേ അതോറിറ്റി, കാലാവസ്‌ഥ, പാരിസ്‌ഥികവിഭാഗം എന്നിവയുടെ മേധാവിമാരെയും മാറ്റി നിയമിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം