അല മൂന്നാം വാർഷികം: ഉപന്യാസ മത്സരം
Thursday, November 3, 2016 7:35 AM IST
ന്യൂയോർക്ക്: ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) യുടെ മൂന്നാം വർഷികത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു. ‘ഇന്ത്യയെക്കുറിച്ചുള്ള എന്റെ ഓർമകൾ’ എന്നതാണ് ലേഖന വിഷയം. ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്. ലേഖനങ്ങൾ രണ്ടുപേജിൽ കവിയരുത്. അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനർഹത.

വിദഗ്ധ പാനൽ ലേഖനങ്ങൾ വിലയിരുത്തുകയും ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടുന്നവർക്ക് കാഷ് അവാർഡുകളും ട്രോഫികളും നവംബർ 26ന് (ശനി) വൈറ്റ് പ്ലെയിൻസിൽ നടക്കുന്ന അലയുടെ മൂന്നാമത് വാർഷികാഘോഷ വേദിയിൽ കേരള മുൻ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി സമ്മാനിക്കും.

സമ്മാനാർഹമാകുന്ന ലേഖനങ്ങൾ കേരളത്തിലെ മുഖ്യധാരാ മാസികകളിൽ പ്രസിദ്ധീകരിക്കുന്നതാണ്.

താത്പര്യമുള്ള കുട്ടികൾ ലേഖനങ്ങൾ alakidscontest@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 14നു മുമ്പായി ലഭിച്ചിരിക്കണം. വിവരങ്ങൾക്ക്: ഡോ. രവി പിള്ള 201 970 7275, രമേഷ് നായർ 862 243 2303.

റിപ്പോർട്ട്: ഷോളി കുമ്പിളുവേലി