എക്കോയുടെ മെഡിക്കൽ സെമിനാർ ഞായറാഴ്ച ന്യൂയോർക്കിൽ
Thursday, November 3, 2016 2:52 AM IST
ന്യൂയോർക്ക്: പൊതുജനോപകാരപ്രദമായി ഒട്ടനവധി പരിപാടികളിലൂടെ അമേരിക്കൻ മലയാളി സമൂഹത്തിൽ സേവനത്തിന്റെ മുഖമുദ്രയായി മാറിയ എക്കോയുടെ (Enhance Community Through Harmonious Outreach) ആഭിമുഖ്യത്തിൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ചവർക്കും മുതിർന്നവർക്കുംവേണ്ടി മെഡിക്കൽ എൻറോൾമെന്റ് സെമിനാർ നവംബർ ആറാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മുതൽ എച്ച്എഫ്സിസിയിൽ വച്ചു (o15 Hillside Ave, New Hide Park NY 11040) നടത്തപ്പെടുന്നു. തദവസരത്തിൽ ഫ്രാങ്ക് അമോഡിയോ (ഇൻഡിപെന്റന്റ് സീനിയർ ഹെൽത്ത് ഇൻഷ്വറൻസ് അഡ്വൈസർ) മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

ആരോഗ്യ ഇൻഷ്വറൻസ് ചെലവ് ചുരുക്കുക, മരുന്നുകൾക്കുള്ള തുക കുറയ്ക്കുക, നിലവിലുള്ള ഇൻഷ്വറൻസിന്റെ മാറ്റങ്ങൾ, മെഡി കെയർ അടിസ്‌ഥാന വിവരങ്ങൾ തുടങ്ങി സാധാരണക്കാർക്ക് കൂടുതൽ അറിവില്ലാത്ത ഒട്ടനവധി വിഷയങ്ങൾ വിശദീകരിക്കുന്നഈ സെമിനാർ പ്രയോജപ്പെടുത്തുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഡോ. തോമസ് മാത്യു എം.ഡി, എഫ്.എ.സി.പി (516 395 8523), ബിജു ചാക്കോ ആർ.ആർ.പി, ആർ.പി.എസ്.ജി.റ്റി (516 996 4611), കൊപ്പറ സാമുവേൽ എം.എസ് (516 993 1355), വർഗീസ് ജോൺ സി.പി.എ (917 291 6444), സാബു ലൂക്കോസ് എം.ബി.എ (516 902 4300) Web: www.echoforhelp.org, email: echoforusa@gmail.com ബിജു ചെറിയാൻ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം