കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
Wednesday, November 2, 2016 9:17 AM IST
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്തിന്റെ

വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. നവംബർ ഒന്നിന് അബാസിയ ഫോക്ക് ഹാളിൽ അറുപതാം കേരളപിറവി ദിനാഘോഷങ്ങളോടെ ആരംഭിച്ച യോഗം പ്രസിഡന്റ് ജോർജ് വൈരമെൺ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സലിം രാജ് കേരളപിറവി സന്ദേശം നൽകി. ജനറൽ സെക്രട്ടറി ജോയ് കരവാളൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സലിൽ വർമ്മ സാമ്പത്തിക റിപ്പോർട്ടും അലക്സ് കുട്ടി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുകൾ ലാജി ജേക്കബ് ജേക്കബ് നിയന്ത്രിച്ചു. എസ്.എ ലബ്ബ, അലക്സ് മാത്യു എന്നിവർ പ്രസംഗിച്ചു. അൻസാർ കുളത്തുപുഴ, തമ്പി ലൂക്കോസ്, വർഗീസ് വൈദ്യൻ, ടിജോ തോമസ്, അബ്ദുൽ നിയാസ്, ഹരികൃഷ്ണൻ, ഷഹിദ് ലബ്ബ, റെജി മത്തായി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ