ജിദ്ദ ഒഐസിസി രക്‌തദാനം നടത്തി
Wednesday, November 2, 2016 9:10 AM IST
ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാജിയുടെ 32–ാം ചരമ വാർഷികദിനത്തിൽ ഒഐസിസി ജിദ്ദ റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതാക്കളും പ്രവർത്തകരും രക്‌തദാനം നടത്തി. ജിദ്ദയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ നടന്ന പരിപാടിയിൽ നിരവധി അംഗങ്ങൾ രക്‌തം നൽകി. പേര് രജിസ്റ്റർ ചെയ്ത മുഴുവൻ പ്രവർത്തകർക്കും നിശ്ചിത സമയത്തിനുള്ളിൽ രക്‌തം നൽകാൻ കഴിയാത്തതിനാൽ തുടർന്നുള്ള ദിവസങ്ങളിലും രക്‌തം നൽകുന്നതാണ്. രക്‌ത ദാനത്തിനെത്തിയവരുടെ നിരകണ്ടു ബ്ലഡ് ബാങ്ക് അധികൃതർ കമ്മിറ്റിയെ പ്രശംസിച്ചു.

ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എം. ഷെരീഫ് കുഞ്ഞ്, പ്രസിഡന്റ് ഇൻ ചാർജ് രാജശേഖരൻ അഞ്ചൽ, ജനറൽ സെക്രട്ടറിമാരായ സാക്കിർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ, ഗ്ലോബൽ അംഗങ്ങളായ അബ്ദു റഹീം ഇസ്മായിൽ, മുജീബ് മൂത്തേടം, അലി തേക്കുതോട്, ഇന്ത്യൻ സ്കൂൾ ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ പൊക്കുന്ന്, ജില്ലാ, ഏരിയ പ്രസിഡന്റുമാരായ കുഞ്ഞിമുഹമ്മദ് കോടശേരി, ബഷീർ പരുത്തികുന്നൻ, രാജഗോപാൽ സനായ്, ഷിബു കൂരി, അനിൽ കുമാർ, ഫസലുള്ള ചെറുകോട്, വിനോദ് കുമാർ, മുനീർ പത്തനംതിട്ട, ജിംഷാദ് വണ്ടൂർ, മനോജ് മാത്യു, പ്രണവം ഉണ്ണികൃഷ്ണൻ എന്നിവർ രക്‌തം നൽകുവാനും പരിപാടിയുടെ വിജയത്തിനായും പ്രവർത്തിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ