ജേഴ്സി പ്രകാശനം ചെയ്തു
Wednesday, November 2, 2016 9:10 AM IST
കുവൈത്ത്: കുവൈത്തിലെ പ്രഥമ ഇന്ത്യൻ പ്രവാസി ഫുട്ബോൾ അക്കാദമിയായ സ്പോർട്ടി ഏഷ്യയുടെ പുതിയ സീസണിലേക്കുള്ള ജേയ്സിയുടെ പ്രകാശനം നിർവഹിച്ചു. സാൽമിയയിൽ നടന്ന ചടങ്ങിൽ അഡ്രസ് ഷോപ്പി ഡയറക്ടർ മുഹമ്മദ് ഷബീർ, കെഫാക് പ്രസിഡന്റ് ഗുലാം മുസ്തഫ എന്നിവർ ചേർന്ന് ആദ്യ ജേഴ്സി സ്പോർട്ടി ഏഷ്യാ ഡയറക്ടർ വി.എസ്. നജീബിന് കൈമാറി.

പുതു തലമുറയ്ക്ക് ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ശാസ്ത്രീയമായി ഫുട്ബാൾ പരിശീലനം നൽകുന്നതോടൊപ്പം പ്രതിഭാധനരായ നിരവധി കളിക്കാരെ വാർത്തെടുക്കുന്നതിനും മുൻ വർഷങ്ങളിൽ സാധിച്ചതായി വി.എസ്. നജീബ് പറഞ്ഞു.

കോച്ചുമാർക്കുള്ള ജേഴ്സിയുടെ പ്രകാശനം കെഫാക് ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി നിർവഹിച്ചു. ചടങ്ങിൽ അക്കാദമി സ്പോൺസർമാരായ ഗ്രാൻഡ് ഹൈപ്പർ, അഡ്രസ് ഷോപ്പി എന്നിവർക്കുള്ള ഉപഹാരം വി.എസ്. നജീബ് സമ്മാനിച്ചു. മുഹമ്മദ് ഷബീർ, ഗുലാം മുസ്തഫ അക്കാദമി കോച്ചുമാരായ നാസർ (നൈജീരിയ), ബിലാൽ മുഹമ്മദ് (പാലസ്തീൻ), മുൻ കേരള താരവും കേരളത്തിലെ പ്രശസ്ത ക്ലബുകളുടെ പരിശീലകനുമായ ബിജു ജോണി, മുൻ കേരള താരവും പ്രശസ്ത ഫുട്ബാൾ കളിക്കാരനുമായ ജയകുമാർ, പ്രമുഖ ട്രെയിനർ ഹാൻസൻ എന്നിവർ സംസാരിച്ചു. സ്പോർട്ടി അഡ്മിനിസ്ട്രേറ്റർമാരായ നിസാർ റഷീദ്, വി.എസ്. നവാസ്, എം.എം. നൗഫൽ, സലിം കോട്ടയിൽ, റഫീഖ് ബാബു, മൊയ്തു മേമി, സലാം ഓലക്കോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് നൗഫൽ, നവാസ് അഴിയൂർ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി.

അഞ്ച് വയസ് മുതൽ 17 വയസുവരെ പ്രായമുള്ള വിദ്യാർഥികൾക്ക് വെള്ളി, ശനി ദിവസങ്ങളിലായി രാവിലെയും വൈകുന്നേരവും അക്കാദമിയിൽ പരിശീലനം നൽകുന്നുണ്ട്. ദേശീയ അന്തർദേശീയ തലങ്ങളിൽ മികവു തെളിയിച്ച ഫുട്ബോൾ കോച്ചുമാരാണ് അക്കാദമിയിൽ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കുവൈത്തിലെ മികച്ച ഫുട്ബാൾ അക്കാദമിയായ സ്പോർട്ടി കുവൈത്തിന്റെ സഹകരണത്തോടെയാണ് അക്കാദമി പ്രവർത്തിച്ചു വരുന്നത്. നിലവിൽ മംഗഫ്, മിശ്റിഫ്, റിഗായ് എന്നിവിടങ്ങളിലായി ഇരുനൂറോളം വിദ്യാർഥികൾ പരിശീലനം നടത്തുന്നുണ്ട്.

വിവരങ്ങൾക്ക്: 99708812, 66876943, 97243928, 97391646, 99461214.

റിപ്പോർട്ട്: സലിം കോട്ടയിൽ