കൊയിലാണ്ടിക്കൂട്ടം രണ്ടാം വാർഷികം ആഘോഷിച്ചു
Wednesday, November 2, 2016 9:06 AM IST
കുവൈത്ത് സിറ്റി: കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റർ രണ്ടാം വാർഷികം കൊയിലാണ്ടി ഫെസ്റ്റ് എന്ന പേരിൽ അബാസിയ കമ്യൂണിറ്റി ഹാളിൽ ആഘോഷിച്ചു.

രക്ഷാധികാരി സാലിഹ് ബാത്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇല്യാസ് ബഹസൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ വെബ്സൈറ്റ് രാജഗോപാൽ ഇടവലത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഗായകൻ സലിം കോടത്തൂരിനുള്ള ഉപഹാരം ക്യൂ സെവൻ മൊബൈൽ മാനേജിംഗ് ഡയറക്ടർ ഹവാസ് എസ്. അബാസും ലബനാനി ഗായകൻ വാജിക്കുള്ള ഉപഹാരം കെ. അബൂബക്കറും നൽകി. കുവൈത്തിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ കുവൈത്ത് ചാപ്റ്റർ ആദരിച്ചു. റെജി ഭാസ്കറിന് റൗഫ് മഷൂറും അബു തിക്കോടിക്ക് രാജഗോപാൽ ഇടവലത്തും മുനീർ അഹ്മദിന് ബഷീർ ബാത്തയും അബ്ദുൽ ഖാലിക്കിന് ഹംസ പയ്യന്നൂരും മൊമന്റോയും പൊന്നാടയും നൽകി. കുവൈത്ത് ചാപ്റ്റർ നടത്തുന്ന കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി ചെക്കുകൾ മുസ്തഫ മൈത്രി, മഞ്ജുനാഥ്, റിഹാബ് തൊണ്ടിയിൽ, ദിലീപ് അരയടത്ത് എന്നിവർ എറ്റുവാങ്ങി. പാചകമത്സരത്തിൽ ഖമറുന്നിസ സക്കീർ, ഷോബിജ ഓജി, ചിത്രരചനാ മത്സരത്തിൽ അഞ്ജന പ്രമോദ്, ഫാത്തിമ സിദ്ദീഖ് എന്നിവർ വിജയികളായി. ലക്കിഡ്രോ മെഗാ പ്രൈസ് ലേഖ ശ്യാം കരസ്‌ഥമാക്കി. തുടർന്നു വിവിധ കലാപരിപാടികളും അരേങ്ങേറി. അയൂബ് കച്ചേരി, ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ, അഡ്മിൻ മനോജ് കാപ്പാട് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ