കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആദ്യഫലപെരുന്നാൾ ആഘോഷിച്ചു
Wednesday, November 2, 2016 9:04 AM IST
കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപെരുന്നാൾ ഒക്ടോബർ 28ന് ഹവല്ലി അൽജീൽ അൽജദീദ് അറബിക് സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു.

പൊതുസമ്മേളനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് ഉദ്ഘാടനം ചെയ്തു. മലങ്കരസഭയുടെ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഇടവക വികാരി ഫാ. രാജു തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോൺ ജോർജ്, കുവൈത്തിലെ മുൻ മന്ത്രിയും ഗൾഫ് മോണിറ്ററിംഗ് ഗ്രൂപ്പിന്റെ പ്രസിഡന്റുമായ ഡോ. സാദ് അൽ അജ്മി, എൻഇസികെ ചെയർമാൻ റവ. ഇമ്മാനുവൽ ഗരീബ്, അഡ്മിനിസ്ട്രേറ്റർ കെ.പി. കോശി, സെക്രട്ടറി റോയ് യോഹന്നാൻ, കുവൈറ്റ് എപ്പിസ്ക്കോപ്പൽ ചർച്ചസ് ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ. സജി ഏബ്രഹാം, സെന്റ് ബേസിൽ ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, സെന്റ് ജോർജ് യൂണിവേഴ്സൽ റീഷ് ചർച്ച് വികാരി ഫാ. എബി പോൾ, ഫാ. കോശി വി. വർഗീസ്, മഹാഇടവക സഹവികാരി ഫാ. ജേക്കബ് തോമസ്, ബഹറിൻ എക്സ്ചേഞ്ച് കമ്പനി ജനറൽ മാനേജർ മാത്യൂസ് വർഗീസ്, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഷാജി ഏബ്രഹാം, വേദമഹാവിദ്യാലയം ഹെഡ്മാസ്റ്റർ കുര്യൻ വർഗീസ് എന്നിവർ സംസാരിച്ചു.

ആദ്യഫലപെരുന്നാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക, സുവനീർ കൺവീനർ ഷൈജു കുര്യനിൽ നിന്നും ഏറ്റുവാങ്ങി ഡോ. മാർ തെയോഫിലോസ് പ്രകാശനം ചെയ്തു.

തുടർന്നു ഇടവകയിലെ സൺഡേസ്കൂൾ കുട്ടികളും 22ഓളം വരുന്ന പ്രാർഥനായോഗങ്ങളും അവതരിപ്പിച്ച, കേരളത്തിന്റെയും മലങ്കര സഭയുടേയും പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ, വർണവിസ്മയം തീർത്ത കുടമാറ്റം, ചെണ്ടമേളം, പ്രശസ്ത പിന്നണി ഗായകരായ ശ്രേയാ ജയദീപ്, അജയ് വാര്യർ, അഭിജിത്തിന്റേയും നേതൃത്വത്തിൽ നടന്ന ഗാനമേള, അനുകരണ കലയിലെ ഉസ്താദും പ്രശസ്ത സിനിമാനടനുമായ കോട്ടയം നസീറും സംഘവും അവതരിപ്പിച്ച കോമഡിഷോ എന്നിവ പരിപാടിയുടെ ഭാഗമായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ