ടോം സ്വാസി, കാത്തിലിൻ റൈസ് എന്നിവർക്ക് ന്യൂയോർക്ക് നാസാ കൗണ്ടിയിൽ സ്വീകരണം
Wednesday, November 2, 2016 9:02 AM IST
ന്യൂയോർക്ക്: യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന മുൻ നാസാ കൗണ്ടി എക്സിക്യൂട്ടീവ് ടോം സ്വാസിക്കും മുൻ ഡിസ്ട്രിക്ട് അറ്റോർണി കാത്തിലിൻ റൈസിനും സ്വീകരണം നൽകി. ഒക്ടോബർ 27ന് വൈകുന്നേരം 6.30–ന് നാസാ കൗണ്ടി ഡമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ ഗ്ലൻകോവിലുള്ള കോവ് റസ്റ്ററന്റിലായിരുന്നു സ്വീകരണം.

നിരവധി പേർ പങ്കെടുത്ത സ്വീകരണ ചടങ്ങിൽ നാസാ കൗണ്ടി ഡമോക്രാറ്റിക് പാർട്ടി വൈസ് ചെയർമാൻ കളത്തിൽ വർഗീസ്, കമ്മിറ്റി മെംബർമാരായ വർഗീസ് കെ. ജോസഫ്, ഫിലിപ്പ് ചാക്കോ കൂടാതെ ജോർജ് പറമ്പിൽ, സുനിൽ ജോസഫ് കൂഴമ്പാല, ശേഖർ നെലംത്തുള എന്നിവർ ഉൾപ്പെടെ ഇന്ത്യൻ കമ്യൂണിറ്റിയിൽ നിന്നും നിരവധി പ്രതിനിധികൾ പങ്കെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം