പത്രിക സമർപ്പണം അവസാനിച്ചു; കുവൈത്ത് പ്രചാരണ ചൂടിൽ
Tuesday, November 1, 2016 10:17 AM IST
കുവൈത്ത്: നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചിരിക്കെ നവംബർ 26ന് നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ 454 പേരാണ് മത്സരരംഗത്തുള്ളത്. നവംബർ 19നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. അടുത്ത ദിവസം മുതൽ മത്സരാർഥികളുടെ ഏജന്റുമാരായി പ്രവർത്തിക്കാനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്ന് തെരഞ്ഞെടുപ്പു കാര്യാലയം അറിയിച്ചു.

പ്രചാരണത്തിന്റെ ഭാഗമായി വിവിധങ്ങളായ രീതികളാണ് ഓരോ സ്‌ഥാനാർഥിയും പയറ്റുന്നത്. പ്രചാരണ ടെന്റുകൾക്ക് അനുമതി നൽകുന്ന നടപടികൾ കുവൈത്ത് മുനിസിപ്പാലിറ്റിയിൽ ആരംഭിച്ചു. സ്‌ഥാനാർഥികളുടെ നാമനിർദേശ സമർപ്പണം അവസാനിച്ചതോടുകൂടി തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമെന്നാണ് കരുതുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ