യുഎഇ ദേശീയ ദിനോഘോഷം: ദുബായ് കെഎംസിസി രക്‌തദാന ക്യാമ്പും ബോധവത്കരണവും നവംബർ മൂന്നിന്
Tuesday, November 1, 2016 10:07 AM IST
ദുബായ്: യുഎഇയുടെ നല്പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തോട നുബന്ധിച്ച് ദുബായ് കെഎംസിസി സംഘടിപ്പിക്കുന്ന രക്‌തദാന ക്യാമ്പും രക്‌തദാനത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവത്കരണവും നവംബർ മൂന്നിന് (വ്യാഴം) വൈകുന്നേരം ദേര നായിഫ് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കും.

യുഎഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച്ച് സെന്ററുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന മഹാ സംഗമത്തിന് മുഴുവൻ മനുഷ്യസ്നേഹികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.കെ. അൻവർ നഹ ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറർ എ.സി. ഇസ്മയിൽ, മൈ ഡോക്ടർ വിംഗ് ചെയർമാൻ ആർ.ശുക്കൂർ, കൺവീനർ സി.എച്ച് നൂറുദ്ദീൻ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: 050 6983151, 050 5340025, 04 2727773.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ