ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഓർമപെരുന്നാളും കൺവൻഷനും
Tuesday, November 1, 2016 7:49 AM IST
ഡാളസ് (ടെക്സസ്): ഗാർലന്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 114 –ാമത് ഓർമപെരുന്നാളും ഇടവക കൺവൻഷനും ആഘോഷിക്കുന്നു.

ഒക്ടോബർ 30–ന് വിശുദ്ധ കുർബാനക്കുശേഷം ഇടവക വികാരി ഫാ. സി.ജി. തോമസ് തിരുനാളിന് കൊടി ഉയർത്തിയതോടെ പെരുന്നാളാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് എല്ലാ ദിവസവും വൈകുന്നേരം ഏഴു മുതൽ ദേവാലയത്തിൽ സന്ധ്യാപ്രാർഥനയും പ്രത്യേക മധ്യസ്‌ഥപ്രാർഥനകളും ഉണ്ടായിരിക്കും. വിശ്വാസികൾക്ക് നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഒക്ടോബർ 30 മുതൽ നവംബർ ആറു വരെ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയിലെ ആദ്യ സന്യാസ ആശ്രമമായ റാന്നി പെരുനാട് ബഥനിയുടെ സുപ്പീരിയർ ജനറലും സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികനുമായ ഫാ. മത്തായി ഒഐസി മുഖ്യകാർമികത്വം വഹിക്കും. അഞ്ചിന് (ശനി) രാവിലെ ഡാളസ് ഏരിയായിലെ യുവജനങ്ങൾക്കായി പ്രത്യേക യോഗവും തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ഇടവകയിലെ വിവിധ സംഘടനകളുടെ യോഗവും വൈകുന്നേരം 6.30–ന് സന്ധ്യാനമസ്കാരവും കൺവൻഷനും നടക്കും. പ്രധാന പെരുനാൾ ദിനമായ നവംബർ ആറിന് (ഞായർ) രാവിലെ പ്രഭാത നമസ്കാരത്തെത്തുടർന്ന് ഫാ. മത്തായി ഒഐസിയുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാനയും വചനപ്രഘോഷണവും മധ്യസ്‌ഥപ്രാർഥനയും തുടർന്ന് പരമ്പരാഗത രീതിയിലുള്ള റാസയും സ്നേഹവിരുന്നും നടക്കും.

വിവരങ്ങൾക്ക്: ഫാ. സി.ജി.തോമസ് 4694996559, ഷിബു മാത്യു (സെക്രട്ടറി) 9728392311, ഏലിയാസ്കുട്ടി പത്രോസ് (ട്രസ്റ്റി) 2147385236.

റിപ്പോർട്ട്: അനിൽ മാത്യു ആശാരിയത്ത്