റിയോ ഗ്രാന്റ് വാലി മാർത്തോമ കോൺഗ്രിഗേഷൻ ദേവാലയം കൂദാശ ചെയ്തു
Tuesday, November 1, 2016 7:47 AM IST
ഓസ്റ്റിൻ: നോർത്ത് അമേരിക്കൻ മാർത്തോമ ഭദ്രാസനത്തിനു കീഴിൽ പുതുതായി രൂപീകൃതമായ റിയോ ഗ്രാന്റ് വാലി മാർത്തോമ കോൺഗ്രിഗേഷൻ പണികഴിപ്പിച്ച ദേവാലയം കൂദാശ ചെയ്തു.

ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലക്സിനോക്സ് എപ്പിസ്കോപ്പ കൂദാശകർമം നിർവഹിച്ച ദേവാലയവും പാഴ്സനേജും നോർത്ത് അമേരിക്കൻ മാർത്തോമ സഭയുടെ സൗത്ത് ഓസ്റ്റിനിലെ പ്രഥമ ദേവാലയമാണ്.

വികാരി റവ. ജോൺസൺ ഉണ്ണിത്താൻ, ഭദ്രാസന സെക്രട്ടറി റവ. ഡെന്നിസ് ഫിലിപ്പ്, റവ. ഡോ. ഫിലിപ്പ് വർഗീസ്, റവ. ഫിലിപ്പ് ഫിലിപ്പ്, റവ. ഡെന്നീസ് ഏബ്രഹാം സമീപ എക്യുമിനിക്കൽ ദേവാലയങ്ങളിലെ വൈദികരും ചടങ്ങിൽ പങ്കെടുത്തു.

ചുരുക്കം കുടുംബങ്ങൾ മാത്രമുളള കോൺഗ്രിഗേഷനിൽ അംഗങ്ങളായവരുടെ അർപ്പണബോധത്തിന്റെയും പ്രാർഥനയുടെയും ഫലമായാണ് വളരെ വേഗം ദേവാലയവും പാഴ്സനേജും പൂർത്തീകരിക്കുവാൻ സാധിച്ചത്.

മാർത്തോമ മെക്സിക്കോ മിഷന്റെ ഒരു ഹബ് ആയി പുതുതായി പണികഴിപ്പിച്ച പാഴ്സനേജ് ഉപയോഗിക്കും. പി.ടി. ഏബ്രഹാം, ഡോ. ജോൺ ഏബ്രഹാം, ഡോ. ചെറി ഏബ്രഹാം, സന്തോഷ് സ്കറിയ, റിജു ജോർജ്, ബിനോജ് മാത്യു തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ബെന്നി പരിമണം