ഫിലിപ്പ് മാത്യുവിന്റെ പൊതുദർശനം നവംബർ രണ്ടിന്
Tuesday, November 1, 2016 7:46 AM IST
ന്യൂജേഴ്സി: കഴിഞ്ഞ ദിവസം നിര്യാതനായ സെന്റ് തോമസ് മലങ്കര കത്തോലിക്ക ഇടവകാംഗവും പത്തനംതിട്ട മേക്കൊഴൂർ വാഴയിൽ കുടുംബാംഗവുമായ ഫിലിപ്പ് മാത്യുവിന്റെ (ജോയിക്കുട്ടി – 56) പൊതുദർശനം നവംബർ രണ്ടിന് (ബുധൻ) വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒമ്പതു വരെ ന്യൂജേഴ്സിയിലെ Michael Hegarty & John Vincent Sealia Funeral Home ൽ നടക്കും. ശുശ്രൂഷകൾക്ക് മലങ്കര കത്തോലിക്ക സഭ അമേരിക്ക–കാനഡ ഭദ്രാസനാധിപൻ മാർ യൗസേബിയോസ് മുഖ്യകാർമികത്വം വഹിക്കും.

സംസ്കാര ശുശ്രൂഷകൾ അഞ്ചിന് (ശനി) കടമ്മനിട്ട സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കും.

റിപ്പോർട്ട്: സജി കീക്കാടൻ