ഓർമ കേരളപിറവി ആഘോഷം
Tuesday, November 1, 2016 7:42 AM IST
അബുദാബി: ഓവർസീസ് റസിഡന്റ് മലയാളി അസോസിയേഷൻ അബുദാബി ചാപ്റ്റർ കേരളപിറവി ആഘോഷിച്ചു. പ്രസിഡന്റ് ജോഷി കുഴിപ്പാല കേരളപിറവിയുടെ ചരിത്രമൂല്യങ്ങളെക്കുറിച്ചും കേരള സംസ്കാരത്തെക്കുറിച്ചും സംസാരിച്ചു. ചടങ്ങിൽ വേൾഡ് മലയാളി അസോസിയേഷൻ അബുദാബി പ്രസിഡന്റ് ജോർജ് പ്രോമിത്തൂസ് മുഖ്യാതിഥിയായിരുന്നു.

ഓർമ ഇന്റർനാഷണൽ പ്രസിഡന്റ് ജോസ് ആറ്റുപുറം, സെക്രട്ടറി ജോർജ് നടവയൽ, ട്രഷറർ ഷാജി മിറ്റത്താനി, വൈസ് പ്രസിഡന്റ് ജോർജ് ഓലിക്കൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ സിബിച്ചൻ ചെംമ്പളായിൽ തുടങ്ങിയവർ ഓർമ അബുദാബി ചാപ്റ്റർ ഭാരവാഹികളെയും പ്രവർത്തകരെയും പ്രത്യേകമായി അഭിനന്ദിച്ചു. മാസ്റ്റർ ജോസ് ജോഷി, അബി ഹാൻസ് തയ്യിൽ എന്നിവർ പ്രോഗ്രാം കോഓർഡിനേറ്റർസ് ആയി പ്രവർത്തിച്ചു.