കെ.ആർ.അജിത്തിന് നവയുഗം യാത്രയയപ്പു നൽകി
Monday, October 31, 2016 8:33 AM IST
ദമാം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി സ്‌ഥാപകനേതാവും കേന്ദ്രകമ്മിറ്റി പ്രസിഡന്റുമായ കെ.ആർ.അജിത്തിന് നവയുഗം യാത്രയയപ്പു നൽകി.

നവയുഗം രൂപീകരിച്ച കാലം മുതൽ, കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ പദവികളിൽ സംഘടനയ്ക്ക് മികച്ച നേതൃത്വം നൽകിയ കെ.ആർ.അജിത്ത്, സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ വളരെ സജീവമായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ നവയുഗം സാംസ്കാരികവേദിയെ സൗദിയിലെ ഏറ്റവും മികച്ച മലയാളി പ്രവാസി സംഘടനകളിലൊന്നായി വളർത്തിയെടുത്തതിൽ കെ.ആർ.അജിത്തിന്റെ സംഘാടനപാടവം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസി ദമാം വോളന്റീർ ഗ്രൂപ്പിന്റെ കൺവീനർ എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം ഇന്ത്യൻ പ്രവാസസമൂഹത്തിന് നൽകിയ സേവനങ്ങൾ വളരെ വിലപ്പെട്ടതാണ്. ഭാര്യയും ജീവകാരുണ്യപ്രവർത്തകയുമായ സഫിയ അജിത്തുമൊത്തും നവയുഗം ജീവകാരുണ്യപ്രവർത്തകർക്കൊപ്പവും പ്രവർത്തിച്ച്, നിയമക്കുരുക്കുകളിൽപെട്ട ആയിരക്കണക്കിന് പ്രവാസികളെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്താൻ ആദ്ദേഹം സഹായിച്ചു. 27 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കെ.ആർ.അജിത്ത് മടങ്ങുമ്പോൾ, ഏറ്റവുമധികം നഷ്‌ടം സംഭവിക്കുന്നത് സൗദിയിലെ മലയാളി പ്രവാസി സമൂഹത്തിനാണെന്ന് നിസംശയം പറയാം.

ദമാം പാരഗൺ റസ്റ്ററന്റ് ഹാളിൽ നടന്ന യോഗം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ ഉദ്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി അംഗം രാജീവ് ചവറ അധ്യക്ഷത വഹിച്ചു. സാജൻ കണിയാപുരം, ഡോ. ടെസി റോണി, റിയാസ് ഇസ്മായിൽ, പദ്മനാഭൻ മണിക്കുട്ടൻ, ഷാജി അടൂർ, ഷാജു അഞ്ചേരി, റഹിം തൊളിക്കോട്, ഉണ്ണി മാധവൻ, ഷിബു കുമാർ, മഞ്ജു മണിക്കുട്ടൻ, ബിജു നല്ലില, ലീന ഷാജി, ഖദീജ ഹബീബ്, ലീന ഉണ്ണികൃഷ്ണൻ, സുമി ശ്രീലാൽ എന്നിവർ സംസാരിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റിക്കുവേണ്ടി ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ദമാം, അൽകോബാർ, അൽഹസ മേഖല കമ്മിറ്റികൾക്കുവേണ്ടി അരുൺ നൂറനാട്, ശ്രീകുമാർ വെള്ളല്ലൂർ, അരുൺ ചാത്തന്നൂർ, റഹീം അലനല്ലൂർ, ഹുസൈൻ കുന്നിക്കോട്, ഉഷ ഉണ്ണിമാധവൻ എന്നിവരും ജീവകാരുണ്യവിഭാഗത്തിനുവേണ്ടി ഷാജി മതിലകം കുടുംബവേദിക്കുവേണ്ടി ദാസൻ രാഘവൻ വനിതാവേദിക്കുവേണ്ടി പ്രതിഭ പ്രിജി വായനാവേദിക്കുവേണ്ടി മുനീർ ഖാൻ, കലാവേദിക്കുവേണ്ടി പ്രിജി കൊല്ലം, കായികവേദിക്കുവേണ്ടി റെജി സാമുവൽ, നിയമസഹായവേദിക്കുവേണ്ടി ഷാൻ പേഴുംമൂട്, ബാലവേദിക്കുവേണ്ടി ആർദ്ര ഉണ്ണി, ഖുദരിയ ഈസ്റ്റ് യൂണിറ്റിനു വേണ്ടി അഷറഫ് തലശേരി, റാക്ക ഈസ്റ്റ് യൂണിറ്റിനുവേണ്ടി റെഞ്ചി കണ്ണാട്ട്, മദീനത്തുൽ അമ്മാൾ യൂണിറ്റിനുവേണ്ടി സൈഫുദീൻ, സഫ്വാ യൂണിറ്റിനു വേണ്ടി കണ്ണൻ എന്നിവർ അജിത്തിന് സ്നേഹോപഹാരം സമ്മാനിച്ചു.

ദേശ, ഭാഷ, കക്ഷി രാഷ്ര്‌ടീയ വ്യത്യാസമില്ലാതെ തന്നോട് സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞ കെ.ആർ.അജിത്ത്, നാട്ടിൽ പൊതുപ്രവർത്തനവുമായി വിശ്രമജീവിതം നയിക്കാനാണ് തീരുമാനമെങ്കിലും കേരളപ്രവാസി ഫെഡറേഷന്റെ സഹഭാരവാഹി എന്ന നിലയിൽ, കേരളത്തിൽ നിന്നുകൊണ്ട് സൗദിയിലെ പ്രവാസികളുടെ പ്രശ്നങ്ങളിൽ തുടർന്നും ഇടപെടുമെന്നും പ്രവാസികൾക്ക് എല്ലാ സഹായങ്ങളും ചെയ്യാൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും മറുപടിപ്രസംഗത്തിൽ പറഞ്ഞു.

യോഗത്തിന് നവയുഗം നേതാക്കളായ ഗോപകുമാർ, ഹനീഫ വെളിയങ്കോട്, ഉണ്ണികൃഷ്ണൻ, ബിജു വർക്കി, സന്തോഷ് കുമാർ, സഹീർഷാ, റിയാസ് കൊട്ടിയം, ജയൻ, കോശി തരകൻ, സനൽ, മാധവ് കെ വാസുദേവ്, തോമസ് സക്കറിയ, മീനു അരുൺ എന്നിവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം