ഒരുമ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു
Monday, October 31, 2016 8:29 AM IST
ജിദ്ദ: കൊണ്ടോട്ടി സെന്റർ ജിദ്ദയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘ഒരുമ’ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.

ഒരുമയുടെ കീഴിലുള്ള മുഴുവൻ മഹല്ല് പ്രതിനിധികളും കൊണ്ടോട്ടി സെന്റർ എ ക്സിക്യുട്ടീവ് അംഗങ്ങളും പരിപാടി ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയരക്ടർ വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഒരുമ പ്രസിഡന്റ് റഫീഖ് ചെറുശേരി അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ ജീവിത ശൈലിയെ കുറിച്ച് ഡോ. മുഹമ്മദ് ഫൈസൽ (കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി) ക്ലാസെടുത്തു. ‘മൂല്യങ്ങളിലേക്ക് മടങ്ങാം’ എന്ന വിഷയത്തിൽ മുസ്തഫ ഹുദവി വിഷയാവതരണം നടത്തി. കബീർ കൊണ്ടോട്ടി സലിം മധുവായി, എ.ടി. ബാവ തങ്ങൾ, നാസർ ഇത്താക്ക, ജാഫർ അലി പാലക്കോട്, ഗഫൂർ, അശ്റഫ് അലി, ഹംസ കുന്നത്ത്, റഹ്മത്തലി എരഞ്ഞിക്കൽ, ജാഫർ കൊടവണ്ടി എന്നിവർ പ്രസംഗിച്ചു. വി.പി. മുഹമ്മദലി, മുനീർ കുടുക്കൻ എന്നിവർ പരിശീലകർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. റഫീഖ് മാങ്കായി മുസ്തഫ അമ്പലപള്ളി റശീദ് മാങ്കായി മാനു മുണ്ടപ്പലം വീരാൻ ബാപ്പു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ