വാഫി എഡ്യൂക്കേഷണൽ കോൺഫറൻസ് സമാപിച്ചു
Monday, October 31, 2016 3:38 AM IST
കുവൈത്ത്: കോഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് വാഫി കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിച്ച വാഫി എഡ്യൂക്കേഷൻ കോൺഫറൻസ് അബാസിയ കമ്യൂണിറ്റി ഹാളിൽ സമാപിച്ചു.

സമ്മേളനം വാഫി കുവൈറ്റ് ചാപ്റ്റർ ചെയർമാൻ സയിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. സുന്നി യുവജന സംഘം സംസ്‌ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ശംസുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാഫി സ്‌ഥാപകനും സിഐസി കോഓർഡിനേറ്ററുമായ പ്രഫ. അബ്ദുൾ ഹകീം ഫൈസി ആദർശ്വ സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. വാഫി പിജി കാമ്പസ് ഡയറക്ടർ ഇബ്രാഹിം ഫൈസി റിപ്പൺ, സയിദ് ഘാലിബ് അൽ മാഷ് ഹൂർ തങ്ങൾ, ഹംസ ബാഖവി, കെഎംഎ പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, കെഎംസിസി പ്രസിഡന്റ് കെ.ടി.പി. അബ്ദു റഹ്മാൻ, മുഹമ്മദ് അലി ഫൈസി പുത്തംപള്ളി, സിറാജ് എരഞ്ഞിക്കൽ തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ