കല കുവൈറ്റ് സെമിനാർ സംഘടിപ്പിച്ചു
Monday, October 31, 2016 3:36 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേസൻ കല കുവൈറ്റിന്റെ നേതൃത്വത്തിൽ ‘കോടതിയും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ആറൻമുള എംഎൽഎ വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തി. വാർത്തകൾ അറിയാനുള്ള പൊതുജനങ്ങളുടെ അവകാശങ്ങളെ ആർക്കും തടയാനാവില്ല. എന്നാൽ വളച്ചൊടിക്കാത്ത വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ശ്രദ്ധയുണ്ടായുണ്ടാകണമെന്ന് വീണ ജോർജ് പറഞ്ഞു.

കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ച സെമിനാറിൽ അഭിഭാഷകരെ പ്രതിനിധീകരിച്ച് അഡ്വ. ട്വിങ്കിൽ ചക്കോ, പ്രമുഖ മാധ്യമ പ്രവർത്തകനും കൈരളി ടിവി മിഡിൽ ഈസ്റ്റ് ഡയറക്ടറുമായ ഇ.എം. അഷറഫ്,

ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ പ്രസംഗിച്ചു. വനിതാവേദി കുവൈത്ത് പ്രസിഡന്റ് ശാന്താ ആർ. നായർ, എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സാം പൈനുംമൂട്, കല കുവൈറ്റ് ട്രഷറർ അനിൽ കൂക്കിരി എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ