കൊച്ചിനൈറ്റ്സ് അബുദാബി ഓണം –ഈദ് –ദീപാവലി ആഘോഷം
Monday, October 31, 2016 1:55 AM IST
അബുദാബി: എറണാകുളം ജില്ലാ പ്രവാസി കൂട്ടായ്മയായ കൊച്ചിനൈറ്റ്സ് അബുദാബിയുടെ ഓണം– ഈദ് –ദീപാവലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫുഡ്ലാൻഡ്സ് പാർട്ടി ഹാളിൽ പ്രസിദ്ധ സിനിമാതാരം ലാലു അലക്സ് നിർവഹിച്ചു. പ്രവാസി ഭാരതി റേഡിയോ 810എഎം മാനേജിങ് ഡയറക്ടർ ചന്ദ്രസേനൻ ആശംസ നേർന്നു. കോച്ചിനൈസ് പ്രസിഡന്റ് അബ്ദുൽ അസിസ് മൊയ്ദീൻ അധ്യക്ഷത വഹിച്ചു. ജലീൽ, നിഘോഷ്, മനോജ്,മുനീർ, ഷോബിൻ, വിജയ കുമാർ എന്നിവർ നേതൃത്വം വഹിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ലൈഫ് ടൈം അചീവമെന്റ് അവാർഡ് ലാലു അലക്സിനും ബേസ്ഡ് പെർഫോർമർ റേഡിയോ അവാർഡ് ചന്ദ്രസേനനും സമ്മാനിച്ചു. 30 വർഷം പുർത്തിയാക്കിയ കൊച്ചിനൈറ്റ്സ് മെമ്പേഴ്സിനെയും 10, 12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ആദരച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള