‘പിറന്നാൾ മരത്തണലിൽ’ ലോഗോ പ്രകാശനം
Sunday, October 30, 2016 2:59 AM IST
അബുദാബി: പിറന്നാൾ മരം ഗ്രൂപ്പിന്റെ ആദ്യ കൂടിച്ചേരൽ ‘പിറന്നാൾ മരത്തണലിൽ’ ഡിസംബർ 18 തൃശൂരിൽ വച്ചു നടക്കും. പരിപാടിയുടെ ലോഗോ പ്രകാശനം അബുദാബി മലയാളി സമാജത്തിൽ വെച്ചു പ്രശസ്ത സിനിമാ നാടക സംവിധായകൻ മനോജ് കാന നിർവഹിച്ചു. പ്രശസ്ത സിനിമാതാരം അനുമോൾ, മലയാളി സമാജം പ്രസിഡന്റ് യേശുശീലൻ, സെക്രട്ടറി സതീഷ്കുമാർ, പിറന്നാൾ മരം ഗ്രൂപ്പ് അഡ്മിൻ ഫൈസൽബാവ, കെഎസ്സി പ്രസിഡന്റ് പത്മനാഭൻ, അബ്ദുൾ കാദർ, അൻസാർ, അഡ്വ: ഐഷ സക്കീർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒരു ദിവസത്തെ മുഴുനീള പരിപാടിയിൽ ചെടികളുടെയും നാടൻ വിത്തുകളുടെ വിതരണം, ഫോട്ടോപ്രദർശനം, അംഗങ്ങൾ തയാറാക്കിയ പ്രോജക്ടുകൾ, ക്ലാസുകൾ ഉണ്ടായിരിക്കും. പ്രശസ്ത ചിത്രകാരൻ രമേശ് പെരുമ്പിലാവാണ് ലോഗോ തയാറാക്കിയത്. കേരളത്തിലെ പരിസ്‌ഥിതി പ്രവർത്തകരും, സാമൂഹ്യ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള