ഒരുമ ബോധവത്കരണ ക്ലാസ് 29ന്
Saturday, October 29, 2016 6:09 AM IST
ജിദ്ദ: കൊണ്ടോട്ടി സെന്റർ ജിദ്ദയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ മഹല്ല് പ്രദേശിക സംഘടനകളുടെ കൂട്ടാഴ്മയായ ഒരുമ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ശറഫിയ റോളക്സ് ഹോട്ടലിൽ (മക്ക ഹോട്ടൽ) ഒക്ടോബർ 29ന് (ശനി) വൈകുന്നേരം ആറിനാണ് പരിപാടി.

പ്രവാസികളുടെ ജീവിത ശൈലിയെകുറിച്ച് ഡോ. മുഹമ്മദ് ഫൈസൽ (കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി) ക്ലാസെടുക്കും. രണ്ടാം സെഷനിൽ മൂല്യങ്ങളിലേക്ക് മടങ്ങാം എന്ന വിഷയത്തിൽ മുസ്തഫ ഹുദവി ക്ലാസ് നയിക്കും.

വിവരങ്ങൾക്ക്: റഫീഖ് ചെറുശേരി 0508347387, റഹ്മത്തലി എരഞിക്കൽ 0538228920.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ