വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ദീപാവലി ആഘോഷം 29ന്
Saturday, October 29, 2016 6:04 AM IST
ന്യൂയോർക്ക്: വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ ന്യൂയോർക്കിലെ വൈറ്റ് പ്ലെയിൻസിലുള്ള വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ദീപാവലി ആഘോഷം ഒക്ടോബർ 29ന് (ശനി) ആഘോഷിക്കുന്നു. വൈകുന്നേരം ഏഴു മുതൽ രാത്രി ഒൻപതുവരെ പ്രത്യേക പൂജകളോടും ദീപ കാഴ്ചയോടുമാണ് ആഘോഷ പരിപാടികൾ.

പ്രത്യേക ശക്‌തിവിശേഷങ്ങളുണ്ടായിരുന്ന ദുഷ്‌ട കഥാപാത്രമായ നരകാസുരൻ തന്റെ കരുത്തുപയോഗിച്ച് ഭൂമിയും സ്വർഗവും കീഴടക്കി. അങ്ങനെ ഭീകരനും ക്രൂരനുമായ രാജാവായി. ഇയാൾ 16,000ത്തോളം സ്ത്രീകളെ തടങ്കിലിലാക്കിയിരുന്നു. ദീപാവലിക്ക് തൊട്ടുമുമ്പുള്ള ദിവസം ശ്രീകൃഷ്ണൻ നരകാസുരനെ വധിക്കുകയും തടവിൽ കഴിഞ്ഞിരുന്ന സ്ത്രീകളെ മോചിപ്പിക്കുകയും ചെയ്തു. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷം കുടിയാണ് ദീപാവലി. അജ്‌ഞതയുടെ ഇരുളിടങ്ങളിൽ നിന്ന് അറിവിന്റെ പ്രകാശപരപ്പിലേയ്ക്കുള്ള പദയാത്രകൂടിയാണ് ദീപാവലി.

വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകളിലേക്കും ദീപാ കാഴ്ചയിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ