ആർഎസ്സി നാഷണൽ സാഹിത്യോത്സവ് സമാപിച്ചു
Saturday, October 29, 2016 3:09 AM IST
അൽഐൻ: ന്യൂജൻ തലമുറക്ക് തനത് മാപ്പിള സാഹിത്യങ്ങൾ പാടിയും പറഞ്ഞും പകർന്നു നൽകി ആർഎസ്സി എട്ടാമത് യുഎഇ ദേശീയ സാഹിത്യോത്സവിന് ഉജ്‌ജ്വല പരിസമാപ്തി.

ഉദ്യാന നഗരയിൽ ആദ്യമായി വിരുന്നെത്തിയ ദേശീയ സാഹിത്യോത്സവിനെ ആവേശത്തോടെയാണ് ആസ്വാദകർ സ്വീകരിച്ചത്. കഴിഞ്ഞ ഒന്നര മാസത്തോളമായി നടന്ന യൂണിറ്റ്, സെക്ടർ, സോൺ തല മത്സരങ്ങളിൽ നിന്ന് അഞ്ഞൂറിലേറെ മത്സരാർഥികൾ നാൽപതോളം ഇനങ്ങളിൽ നാല് വിഭാഗങ്ങളിലായി മത്സരിച്ചു. സംഘാടന മികവും സാങ്കേതിക തികവുംകൊണ്ട് ഏറെ മികച്ചതായിരുന്നു എട്ടാമത് നാഷനൽ സാഹിത്യോത്സവ്.

രാവിലെ എട്ടിന് ആരംഭിച്ച ഉദ്ഘാടന സെഷൻ ആർഎസ്സി നാഷണൽ ഐസിഎഫ് അൽ ഐൻ സെൻട്രൽ പ്രസിഡന്റ് പി.പി.എ. കുട്ടി ദാരിമി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബൂബക്കർ അസ്ഹരി അധ്യക്ഷത വഹിച്ചു. മുഹമ്മദലി ചാലിൽ, ഇക്ബാൽ താമരശേരി എന്നിവർ പ്രസംഗിച്ചു. വി.പി.എം ഷാഫി ഹാജി, വി.സി. അബ്ദുള്ള സഅദി, ശമിം തിരൂർ, അബ്ദുൾ ജബാർ, പി.സി.കെ. അബ്ദുൽ ഹയ്യ് അഹ്സനി, ഇ.കെ. മുസ്തഫ, ഖാസിം പുറത്തീൽ, അബ്ദുൽ ഹക്കീം അണ്ടത്തോട് തുടങ്ങിയവർ സംബന്ധിച്ചു.