നിക്കി ഹെയ്ലിയുടെ വോട്ട് ട്രംപിന്
Friday, October 28, 2016 6:09 AM IST
കൊളംബിയ: നവംബർ എട്ടിന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ ഗവർണർ നിക്കി ഹെയ്ലി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡോണാൾഡ് ട്രംപിന് വോട്ട് ചെയ്യും. കൊളംബിയയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് സൗത്ത് കരോളിന ഗവർണർ തീരുമാനം പ്രഖ്യാപിച്ചത്.

റിപ്പബ്ലിക്കൻ പ്രൈമറിയിൽ മാർക്കൊ റൂബിയായെ എൻഡോഴ്സ് ചെയ്തിരുന്ന ഹെയ്ലി ട്രംപിന്റെ നിശിത വിമർശകയായിരുന്നു.

പ്രസിഡന്റ് സ്‌ഥാനാർഥികളുടെ പ്രകടനം നിരാശാജനകമാണ്. എന്നാൽ ഒബാമ കെയർ ഉൾപ്പെടെയുളള സുപ്രധാന വിഷയങ്ങളിൽ ട്രംപിന്റെ നിലപാടിനോടാണ് യോജിക്കുന്നതന്ന് ഹെയ്ലി വ്യക്‌തമാക്കി.

തെരഞ്ഞെടുപ്പിന് ഇനി 12 ദിവസം മാത്രം ശേഷിക്കെ ഹില്ലരിയും ട്രംപുമായുളള പോയിന്റ് വ്യത്യാസത്തിൽ കുറവ് വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇമെയിൽ വിവാദത്തിൽ പല ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളും പുറത്തുവന്നതോടെ ഹില്ലരിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു. ടെക്സസ് സംസ്‌ഥാനം ഹില്ലരിക്ക് അനുകൂലമാകുമെന്ന് റിപ്പോർട്ടുകൾ ശരിയല്ലെന്നാണ് പുതിയ സർവേ ഫലങ്ങൾ ചൂണ്ടികാണിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ