സാൽമിയയിൽ മലയാള ഖുതുബ ആരംഭിച്ചു
Friday, October 28, 2016 6:04 AM IST
കുവൈത്ത്: കേരള ഇസ്ലാഹി സെന്റർ (കെകെഐസി) യുടെ ആഭിമുഖ്യത്തിൽ സാൽമിയ അമ്മാൻ സ്ട്രീറ്റിൽ അൽ റാഷിദ് ഹോസ്പിറ്റലിന്റെ സമീപത്തായി പുതിയതായി ആരംഭിച്ച മസ്ജിദ് ലത്തീഫ അൽ നംഷിൽ മലയാള ഖുതുബ ആരംഭിച്ചു.

ഇസ്ലാഹി സെന്റർ പ്രസിഡന്റും പണ്ഡിതനുമായ പി.എൻ. അബ്ദുൽ ലത്തീഫ് മദനി ആദിയ ഖുതുബ നിർവഹിച്ചു. ഈ ആഴ്ച മുതൽ യുവ പണ്ഡിതൻ അബ്ദുറഹിമാൻ അബ്ദുൾലത്തീഫ് ഖുതുബ നിർവഹിക്കും.

വിവരങ്ങൾക്ക്: 66014181, 97557018, 99392791.

റിപ്പോർട്ട്: സലിം കോട്ടയിൽ