ശിശുദിന ചിത്രരചനാ മത്സരം നവംബർ 11 ന്
Friday, October 28, 2016 6:04 AM IST
കുവൈത്ത്: കുവൈത്തിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കല (ആർട്ട്) കുവൈറ്റ് ശിശുദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ‘നിറം 2016’ ചിത്ര രചനാ മത്സരത്തിന്റെ തയാറെടുപ്പുകൾ പൂർത്തിയായി വരുന്നു.

നവംബർ 11ന് (വെള്ളി) ഖൈത്താനിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം.

ജവഹർലാൽ നെഹ്റുവിന്റെ 127–ാം ജന്മദിനത്തോടനുബന്ധിച്ചാണ് കല (ആർട്ട്) കുട്ടികൾക്കായി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2005 മുതൽ ‘നിറം’ എന്ന നാമകരണത്തിൽ വിജയകരമായി സംഘടിപ്പിച്ചുവരുന്ന പരിപാടിയുടെ 12–ാം വാർഷികമാണ് ഈ വർഷം നടക്കുന്നത്.

ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളായിട്ടായിരിക്കും മത്സരം. എൽകെജി മുതൽ ഒന്നാം ക്ലാസ് വരെ ഗ്രൂപ്പ് എയിലും രണ്ടാം ക്ലാസ് മുതൽ നാലു വരെ ഗ്രൂപ്പ് ബിയിലും അഞ്ചാം ക്ലാസ് മുതൽ എട്ടു വരെ ഗ്രൂപ്പ് സിയിലും ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഗ്രൂപ്പ് ഡിയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ രണ്ടു ഗ്രൂപ്പുകൾക്ക്

ക്രയോൺസും സി, ഡി ഗ്രൂപ്പുകൾക്ക് വാട്ടർ കളറുകളും ഉപയോഗിക്കാം. ഇവ മത്സരാർഥികൾ കൊണ്ടുവരേണ്ടതാണ്. ഡ്രോയിംഗ് ഷീറ്റ് സംഘാടകർ നല്കും.

ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ക്ലേ സ്കൾപ്ചർ മത്സരവും രക്ഷിതാക്കൾക്കും സന്ദർശകർക്കും പങ്കെടുക്കാവുന്ന ഓപ്പൺ ക്യാൻവാസ് പെയിന്റിംഗും ഒരുക്കുന്നതാണ്. ഓപ്പൺ ക്യാൻവാസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും സമ്മാനം നേടാൻ അവസരം ഉണ്ടായിരിക്കും. ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയം സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 50 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പരിപാടിയുടെ വിജത്തിനും കുരുന്നു പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏവരുടെയും സഹകരണവും സാന്നിധ്യവും ഉണ്ടായിരിക്കണമെന്ന് പ്രസിഡന്റ് ജയ്സൺ ജോസഫ്, ജനറൽ സെക്രട്ടറി പി.ഡി. രാകേഷ്, ജനറൽ കൺവീനർ സുനിൽ കുമാർ എന്നിവർ അറിയിച്ചു.

ഓൺലൈൻ രജിസ്ട്രേഷൻ നവംബർ ആറു വരെ www.kalakuwait.net എന്ന വെബ്സൈറ്റിലൂടെ ചെയ്യാവുന്നതാണ്.

വിവരങ്ങൾക്ക്: kalakuwait@gmail.com, 97959072, 66015466, 67042514, 97219833, 97219439.

റിപ്പോർട്ട്: സലിം കോട്ടയിൽ