മമ്പുറം തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു
Friday, October 28, 2016 6:03 AM IST
റിയാദ്: എസ്വൈഎസ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നടത്തിവരുന്ന ദ്വൈവാര ഖുർആൻ ക്ലാസിൽ മമ്പുറം തങ്ങൾ അനുസ്മരണം നടത്തി.

ന്യൂ സഫാമക്ക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി മുഹ്സിൻ വാഫി ഉദ്ഘാടനം ചെയ്തു. മമ്പുറം തങ്ങൾ അനുസ്മരണം അബുജിർഫാസ് മൗലവി നടത്തി. കുഞ്ഞിപ്പ തവനൂർ, സൈദലവി ഫൈസി പനങ്ങാങ്ങര എന്നിവർ പ്രസംഗിച്ചു. ഉമർ ഫൈസി, മുഹമ്മദലി ഫൈസി, സൈദലവി ഫൈസി, സുബൈർ ഹുദവി, അബൂബക്കർ, ആബിദ് കൂമണ്ണ, അലി തയ്യാല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ