സപ്ലൈ ലോജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്‌ഥരുടെ വാർഷിക സമ്മേളനം നവംബർ നാലിന്
Friday, October 28, 2016 1:57 AM IST
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സിൽ ജോലി ചെയ്യുന്നവരുടെയും ജോലിയിൽ നിന്ന് വിരമിച്ച മലയാളികളുടെ സംയുക്‌ത വാർഷിക സമ്മേളനം 2016 നവംബർ 4 വെള്ളിയാഴ്ച്ച വൈകിട്ട് ഏഴു മുതൽ രാജധാനി ഇന്ത്യൻ റെസ്റ്റോറന്റിൽ (20612 Hillside Ave, Queens Village, NY 11427) നടക്കുന്നതാണ്.

2015ൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ഫലകം നൽകി ആദരിക്കുന്നതാണെന്നു ട്രഷറർ പി.വി. ജോയി അറിയിച്ചു. അന്നു നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രസിഡന്റ് വി.കെ.രാജനെയോ ജനറൽ കൺവീനർ ജയപ്രകാശ് നായരെയോ വിളിക്കുക.

റിപ്പോർട്ട്: ജയപ്രകാശ് നായർ