ഡാളസ് സെന്റ് മേരീസ് വലിയപള്ളിയിൽ പരുമല തിരുമേനിയുടെ ഓർമപെരുന്നാൾ
Friday, October 28, 2016 1:55 AM IST
ഡാളസ്: സെന്റ് മേരീസ് വലിയപള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 30–നു ഞായറാഴ്ച നടത്തപ്പെടുന്നതാണ്. റവ.ഫാ. ജോസ് ചെമ്മനം ആണ് ഈവർഷത്തെ ഓർമ്മപ്പെരുന്നാളിനു മുഖ്യകാർമികത്വം വഹിക്കുന്നത്.

ഞായറാഴ്ച രാവിലെ 8.30–നു പ്രഭാത പ്രാർത്ഥനയും തുടർന്നു വിശുദ്ധ കുർബാനയും മധ്യസ്‌ഥ പ്രാർഥനയും ഉണ്ടായിരിക്കുന്നതാണ്. വികാരി റവ.ഫാ. രാജു ദാനിയേൽ, സെക്രട്ടറി റോയി കൊടുവത്ത്, ട്രസ്റ്റി ജിജി തോമസ് മാത്യു എന്നിവർ ഓർമപെരുന്നാളിനുവേണ്ട ഒരുക്കങ്ങൾ നടത്തിവരുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം