നൈന നഴ്സസ് ദേശീയ സമ്മേളനം നടന്നു
Thursday, October 27, 2016 4:46 AM IST
ഷിക്കാഗോ: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന) അഞ്ചാം ദ്വൈവാർഷിക ദേശീയ വിദ്യാഭ്യാസ കൺവൻഷൻ നടന്നു. നൈന പ്രസിഡന്റ് സാറാ ഗബ്രിയേൽ (ചിക്കാഗോ), എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. ജാക്കീ മൈക്കിൾ (ഡാളസ്) , സെക്രട്ടറി മേരി ഏബ്രാഹം (ഫിലഡൽഫിയാ) , വൈസ് പ്രസിഡന്റ് ബീനാ വള്ളിക്കളം (ചിക്കാഗോ), ട്രഷറാർ മറിയാമ്മ കോശി, വിവിധ ചെയറുകളുടെ അദ്ധ്യക്ഷകളായ മേഴ്സി കുര്യാക്കോസ്, ഫിലോമിനാ ഫിലിപ്, ഡോ. അമിതാ അവധാനി, ആഗ്നസ് തേരാടി, ലിഡിയാ അൽബുർക്കക്കി, ഡോ. സിമി ജോസഫ്, മേരി ജോസഫ്, റെജിനാ സേവ്യർ, ചിന്നമ്മ ഞാറവേലി,*ഡോ. റേച്ചൽ കോശി (നൈനാ ജേണൽ ചെയർ), ആനി ഏബ്രാഹം, ലിസി പീറ്റേഴ്സ്, പൗളീൻ ആലൂക്കാരൻ, വർഷാ സിങ്ങ്, ജൂബി വള്ളിക്കളം, ബീനാ വള്ളിക്കളം, സിബി കടിയമ്പള്ളി എന്നീ ലീഡർമാരും, ചാപ്റ്റർ പ്രസിഡന്റുമാരായ മേഴ്സി കുര്യാക്കോസ് (ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിസ്, ഇനായി, ചിക്കാഗോ), ലൈലാ മാത്യു (പെൻസിൽവേനിയാ ഇന്ത്യൻ അമേരിക്കൻ നേഴ്സസ് ഓർഗനൈസേഷൻ, പിയാനോ, ഫിലഡൽഫിയാ), ഹരിദാസ് തങ്കപ്പൻ (ഈന്ത്യൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് നോർത്ത് റ്റെക്സസ്, ഐയാനന്റ്, ഡാളസ്), അലിഷാ കുറ്റിയാനി (ഇൻഡ്യൻ നേഴ്സസ് അസ്സോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ, ഇനാസ്ഫ്, മിയാമി), ജെയിൻ ജോളി (ഇൻഡ്യൻ നേഴ്സസ് അസ്സോസിയേഷൻ ഓഫ് സെന്റ്രൽ ഫ്ളോറിഡ, ഇനാസെഫ്, റ്റാമ്പാ), ഡോ. റേച്ചൽ കോശി (അമേരിക്കൻ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ് ഓഫ് ന്യൂജേഴ്സി, ആയിൻ എൻ ജെ 2), ഉഷാ ജോർജ് (ഇന്ത്യൻ നേഴ്സസ് അസ്സോസിയേഷൻ ഓഫ് നനയോർക്ക്, ഐനാ എൻ വൈ), ലതാ ജോസഫ് (ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ*നോർത്ത് കരോളിനാ, ഐനാ എൻസി), സാലി സാമുവേൽ (ഇൻഡ്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ, ഐനാ, ഹനസ്റ്റൺ), ലില്ലി ആനിക്കാട്ട്, (ജോർജിയാ ഇൻഡ്യൻ നഴ്സസ് അസ്സോസിയേഷൻ, ജീനാ), ഡോ. അൽ ഫോൻസാ എ റഹ്മാൻ( ഇൻഡ്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് മെരിലാന്റ്), സുജാ തോമസ് (ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് ആല്ബനി, ഐനാ ആൽബനി), ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് കണെക്ടികട് (ഐനാക്റ്റ്), ഇൻഡ്യൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് മിഷിഗൻ (ഐനാം, ഡിറ്റ്രോയിറ്റ്), ഇൻഡ്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (ഐയനാ–എൻ ജെ 1) എന്നീ ഭാരവാഹികളും നൈനയുടെ അഞ്ചാം ദ്വൈവാർഷിക ദേശീയ കൺവെൻഷന് ഏകോപനം നിർവഹിച്ചു.



നഴ്സിംഗിലെയും ആരോഗ്യസംരക്ഷയിലെയും സമകാലീന*മാതൃകകളെ വിശകലനം ചെയ്യുക,* ഈ രംഗത്ത് സാങ്കേതിക വിദ്യകളുടെ സ്വാധീനം എന്തെന്ന്*വിലയിരുത്തുക,*തെളിവുകളെ അടിസ്‌ഥാനമാക്കിയ ആതുരസേവനമികവിനെ പാരമ്പര്യ രീതിയിലുള്ള ആതുരസേവനരീതിയിൽ നിന്ന്
മെച്ചപ്പെട്ടതാകുന്ന കാര്യങ്ങളെന്തെന്ന് പഠിക്കുക,*നേഴ്സിങ്ങിലെയും ആരോഗ്യസംരക്ഷയിലെയും അതിവേഗമാറ്റങ്ങൾ സൃഷ്‌ടിക്കുന്ന പരിണിതികളെ മനസിലാക്കുക,*വൈവിദ്ധ്യമാർന്ന നഴ്സിങ്ങ് പ്രാക്ടീസ്സിലെ*വിവിധ പ്രൊഫഷണൽ മേഖലകൾ തമ്മിലുള്ള സഹകരണമാണ് നഴ്സിങ്ങ് പ്രാക്ടീസിന്റെ അടിസ്‌ഥാനം എന്ന തത്വം ഉപയുക്‌തമാക്കുക, ആരോഗ്യ പരിരക്ഷാ രംഗത്തെ സുപ്രധാന നവീകരണങ്ങളിൽ നേഴ്സുമാരുടെ പങ്ക് അതി പ്രധാനമെന്ന് തിരിച്ചറിയുക എന്നീ ലക്ഷ്യങ്ങളോടെ നടന്ന സെമിനാറുകൾ, 16 സി ഇയൂ*ക്രെഡിറ്റുകൾ നൽകുന്ന വിധം ഗംഭീരമാക്കുവാൻ, നൈനാ പത്താം വാർഷിക സമ്മേളനം ഉപകരിച്ചു.

സമാപന സമ്മേളനത്തിൽ റിയർ അഡ്മിറൽ ഡോ. ജിം ലാൻഡോ (അസിസ്റ്റന്റ് സർജൻ ജനറൽ ആന്റ് റീജിയണൽ ഹെൽത്ത് അഡ്മിനിസ്ട്രേറ്റർ), യൂഎസ് ജനറൽ സർവീസസ് റീജിയണൽ അഡ്മിനിസ്ട്രേറ്റർ ലത*കാലായിൽ എന്നിവർ മുഖ്യ ആശംസാ സന്ദേശങ്ങൾ നൽകി.

നൈനാ പ്രസിഡന്റ് സാറാ ഗബ്രിയേൽ അദ്ധ്യക്ഷയായിരുന്നു. നൈനാ സെക്രട്ടറി മേരി ഏബ്രഹാം (ശാന്തി) റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ അമേരിക്കൻ നേഴ്സുമാർ സമ്മേളനത്തിൽ പങ്കു കൊണ്ടു. ഫൊക്കാനാ മുൻ പ്രസിഡന്റ് മറിയാമ്മപിള്ള, പത്രപ്രവർത്തകരായ ജോയിച്ചൻ പുതുക്കുളം, ജോസ് ചെന്നിക്കര, ബിജു സക്കറിയാ, ജോഷി വള്ളിക്കളം എന്നിവരും സന്നിഹിതരായിരുന്നു.

റിപ്പോർട്ട്: പി ഡി ജോർജ് നടവയൽ