മുൻകാല നേതൃത്വങ്ങൾക്ക് ആദരവുമായി ഷിക്കാഗോ കെസിഎസ്
Thursday, October 27, 2016 4:45 AM IST
ഷിക്കാഗോ : ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു നടത്തപ്പെട്ട നേതൃസംഗമം മുൻ എംഎൽഎ തോമസ് ചാഴികാടൻ ഉദ്ഘാടനം ചെയ്തു. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അദ്ധ്യക്ഷത വഹിച്ചു. സേക്രട്ട് ഹാർട്ട് ഫൊറോന വികാരി ഫാ. അബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ബോബൻ വട്ടംപുറത്ത്, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നേതൃസംഗമം കൺവീനർ ജോർജ് നെല്ലാമറ്റം എന്നിവർ ആശംസാപ്രസംഗം നടത്തി. സമ്മേളനത്തിൽ വെച്ച് 1983 മുതൽ 2016 വരെ സംഘടനയ്ക്ക് നേതൃത്വം നൽകിയവരുടെ ഫോട്ടോ ഗാലറി തോമസ് ചാഴികാടൻ അനാച്ഛാദനം ചെയ്തു. ഡാനിയേൽ തിരുനെല്ലിപറമ്പിൽ പ്രാർത്ഥനാഗാനം ആലപിച്ചു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ, സെക്രട്ടറി ജീനോ കോതാലടിയിൽ, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലിൽ എന്നിവർ എം.സി. മാരായിരുന്നു. ട്രഷറർ സ്റ്റീഫൻ കിഴക്കേക്കുറ്റ് കൃതജ്‌ഞത പറഞ്ഞു.

കെഎസ്എസിന്റെ തുടക്കം മുതൽ നാളിതുവരെ വിവിധ കാലയളവുകളിൽ സ്പിരിച്വൽ ഡയറക്ടർമാരായി സേവനമനുഷ്ഠിച്ച ഫാ. ജേക്കബ് ചൊള്ളമ്പേൽ, ഫാ. സിറിയക് മാന്തുരുത്തിൽ, ഫാ. സൈമൺ ഇടത്തിപറമ്പിൽ, ഫാ. ഫിലിപ്പ് തൊടുകയിൽ, ഫാ. അബ്രഹാം മുത്തോലത്ത് എന്നിവരുടെ സേവനങ്ങൾക്ക് പ്രസിഡന്റ് ജോസ് കണിയാലി നന്ദി രേഖപ്പെടുത്തി. ഫാ. അബ്രഹാം മുത്തോലത്തിനെ തോമസ് ചാഴികാടൻ പൊന്നാടയണിയിച്ച് ആദരിച്ചു. 1993 ൽ വടക്കേ അമേരിക്കയിലെ പ്രഥമ ക്നാനായ കമ്മ്യൂണിറ്റി സെന്റർ ഷിക്കാഗോയിൽ ആരംഭിക്കുവാൻ മുന്നിട്ടു പ്രവർത്തിച്ച ഫാ. സിറിയക് മാന്തുരുത്തിൽ, കുര്യൻ കാരാപ്പള്ളിൽ, ചാക്കോ പൂവത്തുങ്കൽ, സൈമൺ എള്ളങ്കിയിൽ, ജെയ്ബു കുളങ്ങര എന്നിവരുടെ സേവനങ്ങളെയും പ്രത്യേകം അനുസ്മരിക്കുകയുണ്ടായി. യോഗത്തിൽ സന്നിഹിതരായിരുന്ന കുര്യൻ കാരാപ്പള്ളിൽ, ചാക്കോ പൂവത്തുങ്കൽ, ജെയ്ബു കുളങ്ങര എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.



ഡികെസിസി ലീഡർ സിറിയക് പുത്തൻപുരയിൽ, കെസിസിഎൻഎ ജോയിന്റ് സെക്രട്ടറി സക്കറിയ ചേലക്കൽ, ലെയ്സൺ ബോർഡ് ചെയർമാൻ ജോസ് സൈമൺ മുണ്ടപ്ലാക്കിൽ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. മുൻകാല ഭാരവാഹികൾക്ക് പ്രശംസാഫലകങ്ങൾ സമ്മാനിച്ചു. വിവിധ ഭരണസമിതികളെ പ്രതിനിധീകരിച്ചു. ജോയി വാച്ചാച്ചിറ, ജോണി പുത്തൻപറമ്പിൽ, ചാക്കോ പൂവത്തുങ്കൽ, ജോൺ ഇലക്കാട്ട്, സിറിയക് പുത്തൻപുരയിൽ, മാത്യു നെടുമാക്കൽ, ഷാജി എടാട്ട്, പ്രൊഫ. മേയമ്മ വെട്ടിക്കാട്ട്, സിറിയക് കൂവക്കാട്ടിൽ, ജോർജ് തോട്ടപ്പുറം, ബിനു പൂത്തുറയിൽ, ജെയ്ബു കുളങ്ങര, രാജൻ കല്ലിടാന്തിയിൽ, കുര്യൻ നെല്ലാമറ്റം, മാത്യു കുളങ്ങര, പീറ്റർ കുളങ്ങര, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ഷിജു ചെറിയത്തിൽ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെസിഎസ് യുവജനോത്സവം, സ്പോർട്സ് ഫോറം ടെന്നീസ് ടൂർണമെന്റ്, ക്നാനായ ഒളിമ്പിക്സ് ഇൻഡോർ ഗെയിംസ് എന്നിവയിലെ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഷിജു ചെറിയത്തിൽ, ജോബി ഓളിയിൽ എന്നിവർ മത്സരവിജയികളെ സദസ്സിന് പരിചയപ്പെടുത്തി.

റിപ്പോർട്ട്: ജീനോ കോതാലടിയിൽ