‘ഓർമ’ ഹിലരിയ്ക്കുവേണ്ടി കാമ്പയിൻ റാലി സംഘടിപ്പിക്കുന്നു
Thursday, October 27, 2016 4:43 AM IST
ഫിലാഡൽഫിയ: ഓവർസീസ് റസിഡന്റ് മലയാളി അസ്സോസിയേഷൻ (ഓർ*ം) നേതൃത്വം കൊടുക്കുന്ന ഇലക്ഷൻ കാമ്പയിനിൽ പത്ത് സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഫിലാഡൽഫിയായിൽ കുടിയേറി അമേരിക്കൻ പൗരന്മാരായവർ ഹിലരി ക്ലിൻന്റനെ പിന്തുണച്ചു കൊണ്ടു റാലി സംഘടിപ്പിക്കുന്നു.

ഒക്ടോബർ 29, ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മുതൽ നാലുവരെയുള്ള സമയത്ത് നോത്ത് ഈസ്റ്റ് ഫിലാഡൽഫിയായിലെ അസൻഷൻ ചർച്ച് ഗ്രൗൺടിൽ (10197 Northeast Ave, Philadelphia, PA 19116) നിന്നാണ് റാലി ആരംഭിക്കുക. തുടർന്ന് അസൻഷൻ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫിലാഡൽഫിയ മേയർ ജിം.കെനി, ഡമോക്രാറ്റിക് സ്‌ഥാനർത്ഥിയായി യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്ന കെയ്റ്റി മെക്കന്റി, പെൻസിൽവേനിയ സ്റ്റേറ്റ് അറ്റോർണി ജനറലായി മത്സരിക്കുന്ന ജോഷ് ഷപ്പീറോ, ഡെലിഗേറ്റ് കീഷാ റാം എന്നിവർ സംസാരിക്കുന്നു. തുടർന്ന് മനസിക്ക് ആന്റ് കൾച്ചറൽ ഷോയും ഉൺടായിരിക്കുമെന്ന് ഫിലാഡൽഫിയ മേയറുടെ ഓഫീസിൽ നിന്നുള്ള ഏഷ്യൻ അഫേഴ്സ് കമ്മീഷണർ മാതന തരകൻ അറിയിച്ചു.

ഓർമ നേതൃത്വംകൊടുക്കുന്ന റാലിയിലും സമ്മേളനത്തിലും പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക: ജോസ് ആറ്റുപുറം: 267–231–4643, മാത്യു തരകൻ: 215–390–0202, ജോർജ് നടവയൽ: 215–494–6420, ഷാജി മിറ്റത്താനി: 215–715–3074, സിബിച്ചൻ ചെമ്പ്ളായിൽ: 215–869–5604, റോഷൻ പ്ലാമൂട്ടിൽ: 484–470–5229.

റിപ്പോർട്ട്: ജോർജ് ഓലിക്കൽ