സൗത്ത് ഫ്ളോറിഡ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം ഡിസംബർ 17–ന്
Thursday, October 27, 2016 4:42 AM IST
മയാമി: സൗത്ത് ഫ്ളോറിഡ മലയാളി സമൂഹത്തിനുവേണ്ടി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ ഈവർഷത്തെ ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടികളോടുകൂടി ഡിസംബർ 17–നു വൈകിട്ട് ഏഴിനു കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്നതാണ്.

വിശുദ്ധ കന്യകാമറിയത്തിന് ദൈവദൂതൻ പ്രത്യക്ഷപ്പെടുന്നതു മുതൽ മിസ്രേമിലേക്കുള്ള പലയായനം വരെയുള്ള യേശുക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, നാടകം, പാട്ടുകൾ. ഡാൻസുകൾ എന്നിവ കോർത്തിണക്കിക്കൊണ്ട് അവതരിപിപ്പിക്കുന്ന ‘ഫീസ്റ്റ് ഓഫ് ലൗ’ എന്ന മെഗാ ഷോ അരങ്ങേറും.

നൂറിലധികം കലാകാരന്മാരും കലാകാരികളും അത്യാധുനിക സാങ്കേതികവിദ്യകളും സമന്വയിക്കുന്ന ഈ ക്രിസ്തുമസ് കരോൾ സ്റ്റേജ്ഷോ കാണികളുടെ ഓർമ്മയിൽ എന്നും തങ്ങിനിൽക്കുന്ന ഒന്നായിരിക്കും. പരിപാടികളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോർജ് ജോണും, കൺവീനർ ജോയി മത്തായിയും അറിയിക്കുകയുണ്ടായി.

പരിപാടിയുടെ വിജയത്തിനായി റെജി ജോസഫ് (954 662 1989), ജയ ജോസഫ് (954 540 4090), ചാക്കോ വർഗീസ് (954 257 0507), കോരുള വർഗീസ് താമരശേരിൽ (954 441 4387), സാമുവേൽ തോമസ് (954 966 7385) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഇടവക വികാരി ഫാ. ജോർജ് ജോൺ (954 680 3077), കൺവീനർ ജോയി മത്തായി (954 249 9850), ട്രിസ്റ്റി ബിജു ഈപ്പൻ (954 450 8735), സെക്രട്ടറി സ്മിത ജോൺ (954 805 5314). സെന്റ് ഗ്രിഗോറിയോസ് ഇടവകയ്ക്കുവേണ്ടി സാജൻ മാത്യു അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം