നിശാന്ത് നായരുടെ ഇംഗ്ലീഷ് ഹ്രസ്വ ചിത്രം ‘ആഫ്രിക്കൻ ബ്യൂട്ടി‘ പ്രവാസി ചാനലിൽ
Thursday, October 27, 2016 4:42 AM IST
ന്യൂയോർക്ക്: മഴവിൽ എഫ്.എം. ബാനറിൽ നിശാന്ത് നായർ സംവിധാനം ചെയ്ത ‘ആഫ്രിക്കൻ ബ്യൂട്ടി‘ എന്ന ഇംഗ്ലീഷ് ഹ്രസ്വ ചിത്രം പ്രവാസി ചാനലിൽ മലയാളികൾക്കായി സംപ്രേക്ഷണം ചെയ്യുന്നു.

ഒക്ടോബർ 30 ഞായറാഴ്ച രാത്രി ഒമ്പതിനാണു ഈ ചിത്രം പ്രവാസി ചാനൽ പ്രീമിയർ ചെയ്യുക. നിരവധി അന്താരാഷ്‌ട ചലച്ചിത്ര മേളകളിൽ ഇതിനോടകം എൻട്രി നേടിയ ഈ ചിത്രത്തിന്റെ കഥ റോബിൻ വർഗീസാണ്. ക്യാമറയും സംവിധാനവും നിശാന്ത് നായർ നിർവ്വഹിച്ചു. അസ്സോസിയേറ്റ് ഡയറക്ടർ ജേസൺ സ്മിത്ത്, എഡിറ്റിംഗ് വിശാഖ് രാജേന്ദ്രൻ, മ്യൂസിക് സുമേഷ് ആനന്ദ്, ലൈൻ പ്രൊഡ്യൂസർ രേഖ നായർ.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ