അമേരിക്കൻ വസന്തോത്സവം 2016– ജൂണിയർ കലാഭവൻ മണി അമേരിക്കയിലേക്ക്
Thursday, October 27, 2016 4:41 AM IST
ഷിക്കാഗോ: നവംബർ, ഡിസംബർ മാസങ്ങളിൽ അമേരിക്കൻ മലയാളി മനസ്സുകളിലേക്ക് മണ്ണിന്റെ മണമുള്ള വിവിധതരം കലാപരിപാടികളുമായി കേരളത്തിലെ കലാകാരന്മാർ പങ്കെടുക്കുന്ന ‘അമേരിക്കൻ വസന്തോത്സവം– 2016’ എത്തുന്നു. മ്യൂസിക്, ഡാൻസ്, മിമിക്സ് എന്നിവ അരങ്ങേറുന്ന പരിപാടിയിൽ ജൂണിയർ കലാഭവൻ മണി മുഖ്യ ആകർഷണകേന്ദ്രമാണ്.

മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന കലാപരിപാടി നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പുതരുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: വർഗീസ് (732 762 2348), മനോജ് (646 416 0259).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം