അനാക്കിഷ് യൂണിറ്റ് ജേതാക്കൾ
Wednesday, October 26, 2016 7:02 AM IST
ജിദ്ദ: റിസാല സ്റ്റഡി സർക്കിൾ വിദ്യാർഥികളുടെ സർഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ജിസിസി രാജ്യങ്ങളിൽ നടത്തി വരുന്ന സാഹിത്യോത്സവിന്റെ ഭാഗമായി അനാക്കിഷ് സെക്ടർ തലത്തിൽ സംഘടിപ്പിച്ച സാഹിത്യോത്സവിൽ അനാക്കിഷ് യൂണിറ്റ് നേതാക്കളായി.

ഹയ്യ് സാമിർ അൽറൗദ ഇസ്തിറാഹയിൽ നടന്ന പരിപാടി കാസിം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സെക്ടർ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുൾ ഹമീദ് മുസ്ലിയാർ, അബൂബക്കർ ഐക്കരപ്പടി, ഹസൈനാർ ഫൈസി, ഗഫൂർ പൊന്നാട്, നാസിം പാലക്കൽ, ഹനീഫ മാസ്റ്റർ, മൻസൂർ മാസ്റ്റർ, മൻസൂർ ചുണ്ടമ്പറ്റ, താജുദ്ദീൻ നിസാമി, എം.എ. റഷീദ്, സെക്ടർ ജനറൽ കൺവീനർ അസീസ് സഖാഫി, മുസ്തഫ പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു.

കിഡ്സ്, പ്രൈമി, ജൂണിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിലായി വിവിധ യൂണിറ്റുകളിൽ നിന്നായി 150 ഓളം വിദ്യാർഥികളും യുവാക്കളും ഖുർആൻ പാരായണം, പ്രസംഗം, ഗാനം, കവിത, കഥാ രചന, കവിതാ രചന തുടങ്ങി 50 ഇനങ്ങളിൽ മാറ്റുരച്ചു.

വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 111 പോയിന്റുനേടി അനാക്കിഷ് യൂണിറ്റ് ഓവറോൾ ചാമ്പ്യന്മാരായി. 102 പോയിന്റ് നേടി മക്രോണ മുജമ്മ യൂണിറ്റ് യൂണിറ്റ് രണ്ടാം സ്‌ഥാനവും ബനീ മാലിക് യൂണിറ്റ് മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. സമാപന ചടങ്ങിൽ ആർഎസ്സി മുൻ നാഷണൽ ട്രഷറർ ഷെരീഫ് മാസ്റ്റർ, കാസിം മാസ്റ്റർ, സോൺ ചെയർമാൻ അലി ബുഖാരി, ജനറൽ കൺവീനർ നൗഫൽ എറണാംകുളം, സോൺ കലാലയം കൺവീനർ റഷീദ് പന്തല്ലൂർ എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

സെക്ടർ തല മത്സരത്തിലെ വിജയികൾ 28ന് നടക്കുന്ന സോൺ തല മത്സരത്തിൽ മാറ്റുരക്കും.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ