ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ വൈദ്യ പരിശോധനയും 28ന്
Wednesday, October 26, 2016 7:02 AM IST
ജിദ്ദ: ജിദ്ദയിലെ ബീമാപള്ളിക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ ജിദ്ദ ബീമാപള്ളി സൗഹൃദതീരം (ജെബിഎസ്ടി) സംഘടിപ്പിക്കുന്ന സൗജന്യ വൈദ്യ പരിശോധനയും ആരോഗ്യ ബോധവത്കരണ ക്ലാസും നോർക്ക പ്രവാസികാർഡ് വിതരണവും ഒക്ടോബർ 28ന് (വെള്ളി) നടക്കും.

ഉച്ചയ്ക്ക് ഒന്നിന് ശറഫിയ്യയിലെ അൽ റയാൻ പോളിക്ലിനിക്കിൽ നടത്തുന്ന പരിപാടിയിൽ ജിദ്ദയിലെ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കടുക്കും. ചടങ്ങിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: 0537192547.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ