വടശേരിക്കര സംഗമം വാർഷികയോഗം 29 ന്
Wednesday, October 26, 2016 7:01 AM IST
ന്യൂയോർക്ക്: വടശേരിക്കര സംഗമം ഓഫ് ന്യൂയോർക്കിന്റെ 2016 –ലെ കുടുംബ സംഗമവും അത്താഴ വിരുന്നും ഒക്ടോബർ 29ന് (ശനി) വൈകുന്നേരം അഞ്ചിന് ന്യൂയോർക്ക് ക്യൂൻസ്, ഗ്ലെനോക്സിലുള്ള സന്തൂർ റസ്റ്ററന്റിൽ (257-05 Union Turnpike, GLEN OAKS, NEW YORK, 11004, Tel: 718-343-3939) നടക്കും.

സംഗമത്തിൽ വടശേരിക്കര സ്വദേശിയും എപ്പിഫനി മാർത്തോമ ഇടവക വികാരിയുമായ റവ. ജോജി തോമസ് മുഖ്യാതിഥിയായിരിക്കും. വിഭവ സമൃദ്ധമായ അത്താഴ വിരുന്ന്, പ്രശസ്ത ഗായകൻ ബാബു എഫ്രയിൻ നയിക്കുന്ന സംഗീത നിശ തുടങ്ങിയവ സംഗമത്തിന്റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: മാത്യു മാമ്മൻ (പ്രസിഡന്റ്) 631 754 1477, ഐപ്പ് ഫിലിപ്പ് (വൈസ് പ്രസിഡന്റ്) 516 326 1872, ജോയി പങ്ങാട്ട് (സെക്രട്ടറി) 516 395 5235, അനു തോമസ് (ട്രഷറർ) 631 561 1998, സൂസൻ ഏബ്രഹാം 718 347 3230.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം