ഒഐസിസി കുടുംബ സഹായ നിധി വിതരണം
Wednesday, October 26, 2016 6:55 AM IST
റിയാദ്: ഒഐസിസി കുടുംബ സഹായ നിധി വിതരണം ഒക്ടോബർ 26ന് (ബുധൻ) വൈകുന്നേരം അഞ്ചിന് മലപ്പുറം കെപിസിസി ഓഫീസിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇത് മൂന്നാം തവണയാണ് ഒഐസിസി ഗ്ലോബൽ കമ്മറ്റി സഹായം വിതരണം ചെയുന്നത്.

ഒഐസിസി മെംബർഷിപ്പ് എടുത്തിട്ടുള്ള ആൾ മരിച്ചാൽ മൂന്നു ലക്ഷം രുപ ആളുടെ കുടുംബത്തിന് ലഭിക്കും. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള ജില്ലാ കമ്മിറ്റികളിൽ നിന്ന് മെംബർഷിപ്പ് എടുത്തിട്ടുള്ള 16 മെംബർമാർ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. ഇതിൽ നാല് ആളുകളുടെ കുടുംബത്തിന് പന്ത്രണ്ട് ലക്ഷം രൂപ കഴിഞ്ഞ മാസം പന്ത്രണ്ടിന് തിരുവനതപുരത്ത് കെപിസിസി പ്രസിഡന്റ് വി. എം.സുധീരൻ വിതരണം ചെയ്തിരുന്നു. ആകെ പത്ത് പേർക്ക് മുപ്പത് ലക്ഷം രുപയാണ് വിതരണം ചെയ്തത്. ഇതിൽ പന്ത്രണ്ട് ലക്ഷം രുപ റിയാദിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കാണ് ലഭിച്ചത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ആളുകൾക്കാണ് അന്ന് സഹായം വിതരണം ചെയ്തത്. ഇന്ന് മലപ്പുറം ജില്ലയിലുള്ള ആളുകൾക്കുള്ള സഹായധനമാണ് വിതരണം ചെയുന്നത്. ഏഴു പേർക്കാണ് സഹായം ലഭിക്കുനന്ത്. അതിൽ മൂന്ന് ആളുകൾ റിയാദിൽ നിന്നുള്ളവരാണ്. ഇരുപത്തിയൊന്ന് ലക്ഷം രൂപയാണ് ഇപ്രാവശ്യം ഏഴ് ആളുകൾക്കായി വിതരണം ചെയുന്നത്. പതിനാറു പേരാണ് ഇതുവരെ റിയാദിൽ മരിച്ചിട്ടുള്ളത്.

തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലുള്ള ഒമ്പത് പേർക്കുള്ള ഇരുപത്തിയേഴ് ലക്ഷം രുപ ഡിസംബർ മുപ്പത്തൊന്നിനകം വിതരണം ചെയ്യുമെന്ന് ഒഐസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ