സണ്ണിവെയിൽ എൻഎസ്എസ് കരയോഗം രൂപീകരിച്ചു
Tuesday, October 25, 2016 8:18 AM IST
സണ്ണിവെയിൽ (കലിഫോർണിയ): നായർ സർവീസ് സൊസൈറ്റി ഓഫ് കലിഫോർണിയയുടെ ഭാഗമായി സണ്ണിവെയിൽ കരയോഗം രൂപീകരിച്ചു.

ഒക്ടോബർ 23ന് സണ്ണിവെയിൽ ഒർട്ടേഗ പാർക്ക് ഹാളിൽ നടന്ന ചടങ്ങിൽ എൻഎസ്എസ് കാലിഫോർണിയ പ്രസിഡന്റ് രാജേഷ് നായർ അധ്യക്ഷത വഹിച്ചു. കലിഫോർണിയയിൽ അംഗങ്ങളുടെ എണ്ണം വളരെ വേഗം വർധിക്കുന്നതിനാൽ ചെറിയ കരയോഗങ്ങൾ രൂപീകരിക്കുന്നത് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കൽ കൂടുതൽ എളുപ്പമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കരയോഗത്തിന്റെ പുതിയ ഭാരവാഹികളായി മധു മുകുന്ദൻ, സുനിൽ നായർ, മിനി നായർ, ജിഷ്ണു തമ്പി, സതീഷ് ബാബു, വിജി രമ, സവിത നായർ, സുചിത് ചന്ദ്രൻ, സജേഷ് രാമചന്ദ്രൻ എന്നിവർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചു. വരുംകാല പ്രവർത്തനങ്ങളെകുറിച്ച് യോഗം ചർച്ച ചെയ്തു. എൻഎസ്എസ് നടത്തുന്ന മലയാളം ക്ലാസുകൾ കൂടുതൽ സ്‌ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. യോഗത്തിൽ വാർഷിക വരിസംഖ്യ നൽകിയ 74 അംഗങ്ങൾ നിലവിൽ ഉണ്ട്. സെക്രട്ടറി മനോജ് പിള്ള പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം